ലൂക്മാൻ നായകനാവുന്ന " നോ മാൻസ് ലാൻ്റ് " ആമസോണിൽ റിലീസ് ചെയ്യും.


"ഇതൊരു അസാധാരണ സിനിമ, കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കാം.."

പരീക്ഷണങ്ങൾ ഏറെ നടക്കുന്ന മലയാള സിനിമ ഇന്നും വെളിച്ചം വീശാത്ത ചില അരികുകൾ ഉണ്ട്. അവയിൽ ചിലതിലേക്കാണ് ഒരുകൂട്ടം യുവാക്കളുടെ പുതിയ സംരംഭം "നോ മാൻസ് ലാന്റ് " ക്യാമറ തിരിക്കുന്നത്.
നവാഗതനായ ജിഷ്ണു ഹരീന്ദ്ര വർമ സംവിധാനം ചെയ്യുന്ന ത്രില്ലർ ഡ്രാമയിൽ  ലൂക്മാൻ, സുധി കോപ്പ,ശ്രീജദാസ് എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു.

" മലയാളത്തിനു ശീലമില്ലാത്ത ഒരു സിനിമഭാഷ്യം ആണ് "നോ മാൻസ് ലാന്റ്' ന്റേത്. അത്കൊണ്ട് തന്നെ റിലീസിനു ശേഷം ഏറെ ചർച്ച
ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. അത് വിമർശനമാണെങ്കിലും അഭിനന്ദനമാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കും. രാത്രിയുടെ പുതിയ ഭാവങ്ങൾ  ചിത്രത്തിൽ കൊണ്ട് വരാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് " സംവിധായകൻ പറഞ്ഞു. വാക്കുകൾ.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പവി കെ പവനാണ്. 

ജോയ് ജിനിതും സാം പി ഫ്രാൻ‌സിസും ചേർന്ന് ഒരുക്കിയ ആറു ഗാനങ്ങളിൽ മൂന്നെണ്ണം ഇംഗ്ലീഷ് ആണ്. ഷെഫിൻ മായൻ ആണ് സൗണ്ട് ഡിസൈനർ.തുടർച്ചയായി മികച്ച മലയാളം സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ആമസോൺ പ്രൈമിലൂടെ ചിത്രം നവംബർ രണ്ടാം വാരം റിലീസ് ചെയ്യും.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.