" ഭ്രമം " ഡാർക്ക് കോമഡി ക്രൈം തില്ലർ .


ഭ്രമം ( Obession) ഒരു ഡാർക്ക്  കോമഡി ക്രൈം തില്ലറാണ്. ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്നത് രവി കെ. ചന്ദ്രനാണ് നിർവ്വഹിക്കുന്നത്.  ഈ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. 

പൃഥിരാജ് സുകുമാരൻ ( റേ മാത്യൂസ് ) , ഉണ്ണി മുകുന്ദൻ ( സി. ഐ. അഭിനവ് മോനോൻ), മംമ്ത മോഹൻദാസ് ( ഗീതാഞ്ജലി) ,രാശി ഖന്ന ( റേയുടെ  കാമുകി അന്ന  ഡൊമനിക്ക്) , ശങ്കർ ( ഉദയ് കുമാർ ) സ്മിനു സിജോ ( വിലാസിനി - ലോട്ടറി എജൻ്റ് ), അനീഷ് ഗോപാൽ ( ഓട്ടോ റിക്ഷ ഡ്രൈവർ ബിജു ) ,സുധീർ കരമന ( എസ്. ഐ. സോമൻ നായർ ) ,ജഗദീഷ് ( ഡോ. ഉമ്മൻ വർക്കി ), രാജേഷ് രാജ് ( ജോർജ് ഡൊമനിക്ക്  ( സെനിതാസ് ഫാദർ ), മാളവിക നായർ (വ്രന്ദ), മാസ്റ്റർ ആയുക്ത് മോനോൻ ( കൂട്ടു) ,അനന്യ ( എസ്.ഐ അഭിനവ് മേനോൻ്റെ ഭാര്യ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ ,മേനക സുരേഷ്കുമാർ എന്നിവർ അതിഥിതാരങ്ങളാണ്. 

സംഭാഷണം ശരത് ബാലനും, എഡിറ്റിംഗ് ഏ. ശ്രീകർപ്രസാദും, സംഗീതവും ,പശ്ചാത്തല സംഗീതവും ജേക്സ്  ബീജോയും, ലൈൻ പ്രൊഡ്യൂസർ ബാദുഷ എൻ.എം, പി.ആർ.ഓ എ.എസ് ദിനേശുമാണ്.

വൈക്കോം 18 സ്റ്റുഡിയോസും, എ.പി ഇൻ്റർനാഷണലും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. അമസോൺ പ്രൈം വീഡിയോ ചിത്രം വിതരണം ചെയ്യുന്നു. 

2018 ഒക്ടോബർ അഞ്ചിന് റിലിസ് ചെയ്ത  " അന്ധദൂൻ " എന്ന ഹിന്ദി സിനിമയുടെ  റിമേക്കാണ് ഈ ചിത്രം. ശ്രീറാം രാഘവനാണ് ഹിന്ദിയിൽ ചിത്രം സംവിധാനം ചെയ്തത്.ഈ സിനിമയിൽ അയൂഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപാത്രത്തെയാണ് പൃഥിരാജ് സുകുമാരൻ അഭിനയിച്ചിരിക്കുന്നത്. 

സംഗീതത്തിൽ ആശ്വാസം കണ്ടെത്തുന്ന പിയാനിസ്റ്റായ റേ മാത്യൂസിനെ പൃഥിരാജ് മനോഹരമായി അവതരിപ്പിച്ചു.
നുണകളും  വഞ്ചനയും റേയെ പൊതിയുന്നു. ഇതാണ് സിനിമയുടെ പ്രമേയം. 

പഴയകാല നായകൻ ശങ്കർ ഈ സിനിമയിൽ  നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണമാണ് സിനിമയുടെ ഹൈലൈറ്റ്. സംവിധാനം മികച്ചതായി .  എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് " ഭ്രമം " .

Rating : 3.5 / 5.
സലിം പി. ചാക്കോ . 
 
 
 
 

No comments:

Powered by Blogger.