സംയുക്തമോനോൻ്റെ മികച്ച അഭിനയവുമായി " എറിഡ" .


സംയുക്ത മേനോൻ, നാസർ, കിഷോർകുമാർ  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന " എറിഡ" ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. 

ഗാബ്ലിംഗ് പശ്ചാത്തലത്തിൽ നടക്കുന്ന ഈ ചിത്രം സസ്പെപെൻസ് ത്രില്ലർ കൂടിയാണ്. സംയുക്ത മോനോൻ്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പണവും ,പെണ്ണും എല്ലാം പശ്ചാത്തലത്തിൽ ഉണ്ട്. നാസറിൻ്റെ ശങ്കർഗണേഷും, സംയുക്തമേനോൻ്റെ അനുവും മികച്ച കഥാപാത്രങ്ങളാണ്. 

അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്  ഭാഷകളിലാണ് ഒരുങ്ങുന്നത്. 

വൈ.വി.രാജേഷ്തിരക്കഥയും  ഛായാഗ്രഹണം  എസ്.ലോകനാഥനും  നിർവ്വഹിക്കുന്നു. 

നിഴലുകൾ രവി, ഹരീഷ് പേരടി, ഹരീഷ് രാജ് ,ധർമ്മജൻ ബോൾഗാട്ടി ,വൈ.വി. രാജേഷ്, 
ജോളി ബാസ്റ്റിൻ ,സഞ്ജയ് പോൾ ,ഗായത്രി ദേവീ ,അഭയ ലക്ഷ്മി ,ഷൈനി, പ്രമോദ്, ജെന്നിഫർ ആൻറണി തുടങ്ങിയവരും ഈ അഭിനയിക്കുന്നു. 

വേറിട്ട കഥയും സംവിധാനവും മികച്ചതായി . ഛായാഗ്രഹണം സിനിമയ്ക്ക് മാറ്റ് കൂട്ടി. 

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpk desk 

 

No comments:

Powered by Blogger.