" ഇന്നലെകൾ " പോസ്റ്റർ പുറത്തിറങ്ങി. ഒക്ടോബർ 31ന് വയനാട്ടിൽ ചിത്രീകരണം തുടങ്ങും.

അപ്പാനിശരത്ത്,അരുൺ
കുമാർ, ജയേഷ് ജനാർദ്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന " ഇന്നലെകൾ " എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. വിനേഷ് ദേവസ്യ രചനയും സംവിധാനവും നിർവഹിക്കുന്നു. സെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ  ചായാഗ്രഹണം ഷാൻ പി  റഹ്മാൻ നിർവഹിക്കുന്നു.

ദിലീപ് അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക്‌ പേജ് മുഖേനയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒക്ടോബർ 31ന് വയനാട് ചിത്രീകരണം ആരംഭിക്കുന്നു.

എഡിറ്റിംഗ് & വി എഫ് എക്സ് മനു ശങ്കർ നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ രാജി ആർ മേനോൻ.  പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ള. സംഗീതം ജയകാർത്തി. 

പി ആർ ഒ :
എം കെ ഷെജിൻ ആലപ്പുഴ.
 

No comments:

Powered by Blogger.