സ്ത്രീകളുടെ സ്ത്രീപക്ഷ സിനിമ " പാഞ്ചാലി " യുടെ പൂജ നടന്നു.സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,സ്ത്രീപക്ഷ സിനിമയായ പാഞ്ചാലി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ റെസിഡൻസിയിൽ നടന്നു.

ബാദുഷ, ഡോ.രജിത് കുമാർ, ചാലി പാല, രമണ കൃഷ്ണൻ, ബിന്ദു പാഴൂർ,  രമാ സജീവൻ ,കെ.ജെ. ഫിലിപ്പ്, ബന്നി പൊന്നാരം എന്നിവർ ഭദ്രദീപം തെളിയിച്ചു.

പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, മലയാള സിനിമയിലെ ആദ്യത്തെ ലേഡി പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി സലാമാണ്. ചിത്രത്തിൻ്റെ കഥാകൃത്തായ അന്നാ എയ്ഞ്ചലും,പ്രൊഡക്ഷൻ ഡിസൈനറായ ഫാത്തിമ ഷെറിനും സ്ത്രീകൾ തന്നെ .പാഞ്ചാലിയുടെ ചിത്രീകരണം ഉടൻ എറണാകുളത്ത് ആരംഭിക്കും.

എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പാഞ്ചാലി ഷാൻസിസലാം സംവിധാനം ചെയ്യുന്നു. രചന - അന്നാ എയ്ഞ്ചൽ, പ്രൊഡക്ഷൻ ഡിസൈനർ - ഫാത്തിമ ഷെറിൻ,ക്യാമറ - റോയിറ്റ , സനൂപ്, എഡിറ്റർ -ഗ്രെയ്സൻ, ഗാനരചന - മുജീബ് വർക്കല, സംഗീതം - ബിബിൻ ജീവൻ, ഹംസ കുന്നത്തേരി ,ഫെമിൻ ഫ്രാൻസിസ്,കല - സണ്ണി അങ്കമാലി, മേക്കപ്പ് -വിഷ്ണു, അൻവർ കണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജിക്ക ഷാജി, കോറിയോഗ്രാഫി - ബിനീഷ് കുമാർ,സ്റ്റിൽ - നിച്ചു ക്ലിക്ക്, പി.ആർ.ഒ- അയ്മനം സാജൻ.

ഇന്ദ്രൻസ്, ഡോ.രജിത്കുമാർ, അൻസു മരിയ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, ചാലി പാല, പ്രദീപ് പള്ളുരുത്തി, സാജൻ പള്ളുരുത്തി, മുരളി മോഹൻ,ബന്നി പൊന്നാരം,അംബരീഷ്, ജോസികട്ടപ്പന, ഷിൽസൻ, ജെ.പി.ആരക്കുന്നം, വിജയൻ, പ്രവീൺ കുമാർ, ജോയിനടുക്കുടി, മുഹമ്മദ് സാജിദ് സലാം,രാജേഷ് ചന്ദ്രശേഖർ, ജോസ് ജോജി, അരുൺകുമാർ പി.നായർ, സണ്ണി, സാബു പന്തളം, ജാൻ മുഹമ്മദ്,കെ.എം.ആർ.റിയാസ്, സെലിൻ കാശി,അബു പട്ടാമ്പി, ബഷീർ താനത്ത്, ആകാശ്, ആദർശ്, ഗൗരിനന്ദന എന്നിവർ അഭിനയിക്കുന്നു .എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണം ആരംഭിക്കും.

                                                          അയ്മനം സാജൻ

No comments:

Powered by Blogger.