ഡെവിളിഷ് ചിരിയുമായി വരവറിയിച്ച് അനിൽ അൻ്റോ .

ഡെവിളിഷ് ചിരിയുമായി വരവറിയിച്ച് അനിൽ ആൻ്റോ; മിസ്‌റ്ററി ത്രില്ലർ 'ആർ ജെ മഡോണ' യുടെ ടീസർ പുറത്തിറക്കി

ഹിച്ച്കോക്ക് എന്റർടൈന്മെന്റിന്റെ ബാനറിൽ ആനന്ദ് കൃഷ്ണ രാജ് എഴുതി സംവിധാനം ചെയ്യുന്ന 'ആർ ജെ മഡോണ' യുടെ ടീസർ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താരനിബിഡമായ അഭിനേതാക്കളോ അണിയറ പ്രവർത്തകരോ ചിത്രത്തിന് അവകാശപ്പെടാൻ ഇല്ലെങ്കിലും ടീസറിൽ  അനിൽ ആന്റോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടി. നിഗൂഢമായ പൊട്ടിച്ചിരിയിലൂടെ തന്റെ തിരിച്ചുവരവിനൊപ്പം സിനിമയിലെ കഥാപാത്രത്തിൻ്റെ മിന്നലാട്ടവും പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. മുൻപ് ആനന്ദ് കൃഷ്ണ രാജിന്റെയും അനിൽ ആൻ്റോയുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം 'റിയർവ്യൂ' വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കൻഡ് ഷോയിലെ നീരാളി ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് അനിൽ ആന്റൊ ആദ്യമായി മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. മമ്മൂട്ടി- ഫഹദ് ഫാസില്‍- ലാൽ ജോസ് ടീമിൽ പുറത്തുവന്ന സൂപ്പർഹിറ്റ് ചിത്രമായ 'ഇമ്മാനുവേൽ' ആണ് അനിൽ ആന്റോ ശ്രദ്ധേയമായ വേഷത്തിൽ വന്ന മറ്റൊരു ചിത്രം. 

അതിനു ശേഷം ചെറുതും വലുതുമായ അനവധി ഹ്രസ്വചിത്രങ്ങളിലും അനിൽ ആന്റോ അഭിനയിച്ചിട്ടുണ്ട്. ഫ്രാൻസിസ് ജോസഫ് ജീരയുടെ 'PILLOW Nothing But Life' എന്ന ഹ്രസ്വചിത്രം ദേശിയ-അന്താരാഷ്ട്ര തലത്തിൽ വളരെ ശ്രദ്ധയും പുരസ്കാരങ്ങളും നേടിയ ഒന്നാണ്. മികച്ച നടൻ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പരീക്ഷണചിത്രം,മികച്ച ഛായാഗ്രഹണം തുടങ്ങി വിവിധ മേഖലകളിലായി ഇതുവരെ പതിനേഴോളം ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമക്കിയിട്ടുണ്ട്. ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത് പൂർണമായും ന്യൂസീലൻഡിൽ ചിത്രീകരിച്ച് അനിൽ ആന്റൊ ടൈറ്റിൽ റോളിൽ എത്തുന്ന 'പപ്പ' ആണ് ഉടനെ റീലീസാകാൻ പോകുന്ന മറ്റൊരു ചിത്രം.

ഒറിയോൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് ശ്രീധരൻ എഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അനില്‍ ആന്റൊ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . കൂടാതെ തിരക്കഥ കേട്ട് ഒഫീഷ്യൽ അനൗൺസ്മെന്റിന് കാത്തിരിക്കുന്ന മറ്റു ചിത്രങ്ങളും. ചെറിയ ഒരിടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാകുകയാണ് അനിൽ ആൻ്റോ. ആർ ജെ മഡോണയിലെ തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതും, ഒപ്പം അതിലേറെ മികച്ച കഥാപാത്രങ്ങൾക്കായും കാത്തിരിക്കുകയാണ് അനിൽ ആൻ്റോ.

മലയാളി പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ  വേറൊരു തലത്തിൽ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആർ. ജെ. മഡോണ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ത്രില്ലർ മൂഡിൽ അൽപ്പം ഹൊറർ എലമൻ്റ്സ് കൂടി ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. അമലേന്ദു കെ രാജ്, അനിൽ ആന്റോ, ഷേർഷാ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു.

ഹിച്ച്കൊക്ക് എന്റർടൈന്മെന്റിന്റെ ബാനറിൽ വരുന്ന ചിത്രം 'എ സ്റ്റോളൻ ബയോപിക്' എന്ന ടാഗ്‌ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്ണു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.

തിരക്കഥ എഡിറ്റിംഗ് - ആനന്ദ് കൃഷ്ണ രാജ്, ഛായാഗ്രഹണം - അഖിൽ സേവ്യർ, മ്യൂസിക് - രമേശ് കൃഷ്ണൻ എം കെ, വരികൾ - ഋഷികേശ് മുണ്ടാണി, ആർട്ട് - ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ - ജസ്വിൻ മാത്യു ഫെലിക്സ്, മേക്കപ്പ് - മഹേഷ് ബാലാജി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഫ്രാൻസിസ് ജോസഫ് ജീര, അസ്സോസിയേറ്റ് ഡയരക്ടർ - നിരഞ്ജൻ, ഡി ഐ - ലിജു പ്രഭാകർ, മിക്സ് എൻജിനിയർ - ജിജുമോൻ ടി ബ്രൂസ്, വി എഫ് എക്‌സ് - മനോജ് മോഹനൻ, പി ആർ ഓ - പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് - എം ആർ പ്രൊഫഷണൽ, ടൈറ്റിൽ - സനൽ പി കെ, ഡിസൈൻ - ജോസഫ് പോൾസൻ

No comments:

Powered by Blogger.