" മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട് " ആദ്യ പത്ത് സംവിധായകരെ കുഞ്ചാക്കോ ബോബൻ പ്രഖ്യാപിച്ചു.

മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്ഫോം ആണ് matinee. live. പ്രശസ്ത നിർമാതാവും പ്രൊജക്റ്റ്‌ ഡിസൈനർ കൂടിയായ ബാദുഷയും, നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും, പ്ലാറ്റ്ഫോമിന്റെ ലോഞ്ച് പൃഥ്വിരാജുമാണ് നിർവഹിച്ചത്. ലോഞ്ചിന് ശേഷമുള്ള ഏറ്റവും വലിയ ആകർഷണീയതയായിരുന്നു കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട്. 30 സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരവും. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോബോബൻ.

തിരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നൽകുന്നത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ്. കൂടാതെ പത്ത് സംവിധായകർക്ക് മാറ്റിനി തന്നെ നിർമ്മിക്കുന്ന വെബ്സീരിസുകൾ സംവിധാനം ചെയ്യാനുള്ള സുവർണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നൽകുന്നു. അവസാന മുപ്പതിലേക്കുള്ള ആദ്യ പത്ത് സംവിധായകരെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാക്കിയുള്ള ഇരുപത് പേരെയും തിരഞ്ഞെടുത്തതിന് ശേഷം, അഞ്ച് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, പ്രശസ്ത സംവിധായകരുടെ നേതൃത്വത്തിലുള്ള ഒരു ഓറിയൻ്റേഷൻ ക്യാമ്പ് നടത്തുകയും അതിൽ നിന്നും മാറ്റിനി നിർമ്മിക്കുന്ന സിനിമയും വെബ്സീരീസുകളും സംവിധാനം ചെയ്യാനുള്ള സംവിധായകരെ തിരഞ്ഞെടുക്കുകയും ചെയ്യും.  അടുത്തപുതുവർഷപ്പിറവിയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

മാറ്റിനി ഡയറക്ടേഴ്സ് ഹണ്ടിന്റെ ആദ്യ ലിസ്റ്റിൽ ഇടം നേടിയവർ ഇവരൊക്കെയാണ്. ശരത് സുന്ദർ (കരുവറെയിൻ കനവുകൾ), അരുൺ പോൾ (കൊതിയൻ), അഭിലാഷ് വിജയൻ (ദ്വന്ത്), സജേഷ് രാജൻ (മോളി), ശിവപ്രസാദ്  കാശിമൺകുളം (കനക), ഫാസിൽ റസാഖ് (പിറ), ജെഫിൻ (സ്തുതിയോർക്കൽ), ഷൈജു ചിറയത്ത് (അവറാൻ), രജിത്ത് കെ. എം (ചതുരങ്ങൾ), ദീപക് എസ് ജയ് (45 സെക്കൻ്റ്സ്).

No comments:

Powered by Blogger.