ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംവിധായകൻ വിജീഷ് മണിയെ ആദരിച്ചു.


ആദിവാസി ഭാഷകളിൽ ഇരുള (നേതാജി), കുറുംമ്പ (മ് മ് മ് ) സിനിമകൾ സംവിധാനം ചെയ്ത്  ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ഗോത്രഭാഷയും, സംസ്കാരവും പ്രചരിപ്പിക്കുന്ന വിജീഷ് മണിയെ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ അംഗീകാരം  അധ്യക്ഷൻ വി ടി പ്രകാശൻ നൽകി ആദരിച്ചു.

വയനാട്, സുല്‍ത്താന്‍ ബത്തേരി ജെറ്റ് പാര്‍ക്ക് റിസോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങിൽ ആർ മനോജ് കുമാർ ( ഡി വൈ എസ് പി  വയനാട്),  സന്ദീപ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ കല്പറ്റ),പ്രേമചന്ദ്രൻ, സലീഷ് ഇയ്യപ്പാടി,ജോർജ് ജോസഫ്,നവനീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.

എ.എസ് ദിനേശ് . 

No comments:

Powered by Blogger.