" മധുഭാഷിതം " ചിത്രീകരണം തുടങ്ങി.ലോക റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിക്കുന്ന സംസ്‌കൃത സിനിമ 'മധുഭാഷിതം ' ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് ഓൺ ലൈൻ ആയി ചിത്രീകരണം ആരംഭിച്ചു. SGISFSY PRODUCTIONS ന്റെ ബാനറിൽ SGI സാൻസ്ക്രിറ്റ് ഫിലിം സൊസൈറ്റിയാണ്  KSFDC യുടെ സഹകരണത്തോടെ  'മധുഭാഷിതം ' നിർമ്മിക്കുന്നത്.

സംസ്‌കൃതത്തിലെ ആദ്യ കുട്ടികളുടെ ചലച്ചിത്രമായ 'മധുരസ്മിത'ത്തിന്റെ സംവിധായകൻ സുരേഷ് ഗായത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സംസ്‌കൃത ചലച്ചിത്രമാണ് 'മധുഭാഷിതം.'

ആയുർവേദത്തിന്റെ മഹത്വത്തെകുറിച്ച് കഥ പറയുന്ന ഈ സിനിമയിലെ ഗാനം ഓൺലൈൻ ആയി ചിത്രീകരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ലോക റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഭാഗമായി ആയുർവേദ ഔഷധ സസ്യ തൈകൾ നട്ട് പരിപാലിക്കുന്ന 'ഔഷധഗ്രാമവല്ലരി' എന്ന പരിപാടിക്കും ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് തുടക്കം കുറിക്കും.  വീടുകളിൽ ഔഷധ സസ്യതൈകൾ നട്ട് അവ പരിപാലിക്കുന്ന പരിപാടി ആണിത്.ഈ സിനിമയിൽ പങ്കെടുക്കുന്ന കേരള, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ സംസ്‌കൃത പ്രേമികൾ ഈ 'ഔഷധഗ്രാമവല്ലരി' എന്ന പരിപാടിയിലും പങ്കെടുക്കും.

ഈ സിനിമയുടെ തിരക്കഥ പ്രസാദ് പാറപ്പുറം ആണ്. മുത്തലപുരം മോഹൻ ദാസ്, ഹരിപ്രസാദ് കടമ്പൂര്  എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ VS വ്ലാത്താൻകര സംഗീതം നൽകിയിരിക്കുന്നു.രേവതി M S, അലീനിയ സെബാസ്റ്റ്യൻ, ഐഫുന നുജ്ഉം എന്നിവരാണ് ഗായകർ. ബാല താരങ്ങളായ അഞ്ജന, പാർവതി, ഗോവിന്ദ് കൃഷ്ണ, ഗൗതം, ആദിത്യ, പഞ്ചമി, ചന്ദന, ഭാസുര, വിഷ്ണു, ആതിര, ഗൗരി തീർത്ഥ, അശ്വനി, മഹാലക്ഷ്മി, ആർദ്ര, വൈഷ്ണവ് എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അഥിതി താരങ്ങളും ചിത്രത്തിൽ ഉണ്ട്. യൂണിറ്റ്, പോസ്റ്റ്‌ പ്രൊഡക്ഷൻ ചിത്രാഞ്ജലി തിരുവനന്തപുരം.പി ആർ ഒ അയ്മനം സാജൻ.ചിത്രം ശിശുദിനത്തിന് പ്രദർശനത്തിന് എത്തും.

അയ്മനം സാജൻ.

No comments:

Powered by Blogger.