"വെർജിൻ " എന്ന പാൻ ഇന്ത്യൻ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ." വെള്ളേപ്പം "  എന്ന ചിത്രത്തിനുശേഷം  പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് " വെർജിൻ " .

കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ  പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ഹൊറർ ചിത്രം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ്,ചൈനീസ്  എന്നീ ഭാഷകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രീകരിക്കുന്നത്.  

*ബ്ലാക്ക് മാജിക് URSA 12K ക്യാമറയും, വാൾപേപ്പർ എൽ.ഇ. ഡി ലൈറ്റിങ് ടെക്നോളജിയും* ഉപയോഗിച്ച് ചിത്രീകരിക്കുന്ന, *ആദ്യ ഇന്ത്യൻ സിനിമ* എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

ഇതിലെ വിസ്മയകരമായ VFX സീക്വൻസുകൾ ചെയ്യുന്നത് *ചൈനയിലെ പ്രശസ്തമായ VFX ഡിസൈനിങ് ക്കമ്പനിയായ ബ്ലൂ ഫോക്സ് ഡിസൈൻസ് ആണ്*.

ബ്ലൂ ഫോക്സ് ഡിസൈൻസ് തന്നെയാണ് *ഈ ചിത്രം ചൈനയിൽ പ്രദർശനത്തിനെത്തിക്കുന്നതും*.

ഒരു ഹൊറർ സിനിമയ്ക്ക് ആവശ്യമായ ഇ എൻ ജി(Electronic News Gathering) സാങ്കേതികവിദ്യ   ചിത്രീകരണത്തിന് ഉടനീളം ഉപയോഗിക്കുന്നു  എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ഹാൻഡ് ഹെൽഡ് ടെക്നിക്സ് പരമാവധി പ്രയോജനപ്പെടുത്തുന്ന  ചിത്രമായതിനാൽ
Jimmy Jib, Gimbal, Steadicam, Crane, എന്നിവ പൂർണമായും ഒഴിവാക്കുകയും, എന്നാൽ അവ ആവശ്യമുള്ള ഷോട്ടുകൾ ക്കായി  *ലേറ്റസ്റ്റ്  FPV ഡ്രോണുകൾ* ഉപയോഗിക്കുകയും ചെയ്യുന്നു. 

ചിത്രീകരണ സമയത്ത് ഷോട്ടുകളുടെ സ്റ്റെബിലൈസേഷൻ *ഡിജിറ്റലി സ്റ്റെബിലൈസ് ചെയ്യുന്ന ക്യാമറകൾ* ഉപയോഗിക്കുന്നതിനൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് *വാർപ് സ്റ്റെബിലൈസേഷൻ   ടെക്കനിക്ക്സും* പ്രയോജനപ്പെടുത്തുന്നുണ്ട് ഈ ചിത്രത്തിൽ.

അഭിനയ കളരിയിലൂടെ പ്രാവീണ്യം  തെളിയിച്ച, നവാഗതരായ അനവധി അഭിനയ പ്രതിഭകളും, പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ടാവും. 

മോഹൻ പുതുശ്ശേരി ഛായാഗ്രഹണവും, മനുകൃഷ്ണ സംഗീത സംവിധാനവും, രതീഷ് കൃഷ്ണൻ കസ്റ്റിങ് & ആക്ടിങ് കൊറിയോഗ്രാഫിയും നിർവഹിക്കുന്ന വെർജിൻ്റെ പബ്ലിസിറ്റി ഡിസൈനർ റാണാപ്രതാപും, പി. ആർ. ഒ മഞ്ജു ഗോപിനാഥും ആണ്.

No comments:

Powered by Blogger.