" മാക്ട " ലെജൻറ് ഓണർ പുരസ്കാരം കെ.എസ്. സേതുമാധവന് .

ഈ വർഷത്തെ " മാക്ട "  ലെജന്റ് ഓണർ പുരസ്കാരത്തിന്  പ്രശസ്ത ഫിലിം മേക്കർ കെ എസ് സേതുമാധവൻ അർഹനായി.

സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്കി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ ജൂറി അംഗങ്ങൾ ഐകകണ്ഠേന തിരഞ്ഞെടുകയായിരുന്നു.

മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്.

സംവിധായകൻ,
നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്.
ജോൺ പോൾ ചെയർമാനും
കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ,സിബിമലയിൽ,
കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.

No comments:

Powered by Blogger.