സീരിയൽ കർഷകൻ ആയിപ്പോയില്ലെ സാർ: കെ.വി. അനിൽ.

ബഹുമാനമുള്ള  മന്ത്രിയും നിലവാരം കൂടിയ ജൂറിയും അറിയാൻ.

കേരളത്തിലെ സീരിയലുകൾക്കൊന്നും നിലവാരമില്ല
സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു.
അത് കൊണ്ട് അവാർഡ് ഇല്ല എന്നു കണ്ടു.കുറെ പേർ കൈയടിക്കുന്നതും കണ്ടു.

ജനപ്രിയ - സീരിയൽ എഴുത്തുകാരെയും അതിൽ അഭിനയിക്കുന്ന നടീ- നടന്മാരെയും പുശ്ചിച്ച് ബുദ്ധി ജീവി ജൂബ്ബ ഇടുന്ന ചിലർ.
അത് അവരുടെ അവകാശം.
അവരോടും ബഹുമാനം മാത്രം !
മെഗാസീരിയലുകൾ ആണല്ലോ സാർ ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്ത് !!!
അല്ലേ ?
കൊള്ളാം...

ഇത് ഒരു ന്യായീകരണ കുറിപ്പ് ഒന്നുമല്ല. എങ്കിലും... ചില സംശയങ്ങൾ ചോദിച്ചോട്ടെ സാർ,

1 . ഏത് സീരിയലിൽ ആണ് സാർ സ്ത്രീധന പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നിട്ടുള്ളത് ?

2 . ഏത് സീരിയലിൽ ആണ് സാർ വാളയാറിലെ പോലെ കുഞ്ഞ് പൈതങ്ങളുടെ ചോര പുരണ്ട പെറ്റിക്കോട്ടുകൾ കാറ്റിൽ പറന്നിട്ടുള്ളത് ?

3. ഏത് സീരിയലിൽ ആണ് സാർ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വീട്ടിൽ കയറി വെടിവച്ചും...
കഴുത്തറത്തും...
പെട്രൊൾ ഒഴിച്ച് കത്തിച്ചും കൊന്നിട്ടുള്ളത് ?

4. ഏത് സീരിയലിൽ ആണ് സാർ വർഗ്ഗത്തിൻ്റെയും - വർണ്ണത്തിൻ്റെയും - തൊലിയുടെ നിറത്തിൻ്റെയും പേരിൽ വിഭാഗീയതയും വിവേചനവും ഉണ്ടാക്കിയിട്ടുള്ളത് ?

5.ഏത് സീരിയലിൽ ആണ് സാർ ചെയ്യാത്ത മോഷണക്കുറ്റത്തിന് എട്ടു വയസ്സുകാരി നടുറോഡിൽ നിന്ന് നിലവിളിക്കേണ്ടി വന്നത് ?

6. ഏത് സീരിയലിൽ ആണ് സാർ സ്വർണ്ണക്കടത്തും മയക്ക് മരുന്ന് കടത്തും കുഴൽപ്പണ കടത്തും കാണിച്ചിട്ടുള്ളത് ?

7. ഏത് സീരിയലിൽ ആണ് സാർ ഏതെങ്കിലും മതത്തെയോ ... ദൈവത്തെയോ അപഹസിച്ചിട്ടുള്ളത് ...
അപമാനിച്ചിട്ടുള്ളത് ?

8 . ഏത് സീരിയലിൽ ആണ് സാർ വണ്ടിപ്പെരിയാറിലെ പോലെ മൂന്ന് വയസ്സ് മുതൽ ഒരു പിഞ്ച് കുഞ്ഞ് അടിമയാക്കി നോവിക്കപ്പെട്ടിട്ടുള്ളത്.

9. ഏത് സീരിയലിൽ ആണ് സാർ പച്ചച്ചോര ചിതറുന്ന മത - രാഷ്ട്രീയ സംഘർഷങ്ങൾ കാണിച്ചിട്ടുള്ളത് ?

10. ഏത് സീരിയലിൽ ആണ് സാർ സദാചാര പൊലീസിംഗ് കാണിച്ചിട്ടുള്ളത് ?
നിത്യേന പിടിയിലാകുന്ന എത്ര ക്രിമിനലുകൾ ജീവിതത്തിൽ മെഗാസീരിയലുകൾ കണ്ടിട്ടുണ്ട് സാർ ?
      
പരിമിതികളിൽ നിന്നുള്ള , ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മ ആണ് സാർ ഇത്.
മക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഒരു പറ്റം വൃദ്ധജന്മങ്ങൾ ആനന്ദം കണ്ടെത്തുന്നത് ടി.വി പരിപാടികളിൽ ആണ്.
അല്ലാതെ ഒൻപത് മണിയുടെ ഉദാത്തമായ രാഷ്ട്രീയ അന്തി ചർച്ചയും പോർവിളികളും കണ്ടിട്ടല്ല.

വിമർശനങ്ങളെ പൊസിറ്റീവ് ആയി തന്നെ കാണുന്നു. കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും. ഉറപ്പ്.
പക്ഷേ, ദയവായി ഒന്ന് ഓർക്കണം...
വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാസീരിയൽ പ്രവർത്തകർ.
   
#   " സീരിയൽ കർഷകൻ
ആയിപ്പോയില്ലേ സാർ...
തലയ്ക്ക് നേരെ വെട്ട് വരുമ്പോൾ തല ഉയർത്തിപ്പിടിച്ച് നിന്നു തന്നെ ചില സംശയങ്ങൾ ചോദിക്കണ്ടേ ?

"വിനയപൂർവ്വം... 

കെ.വി അനിൽ.

( fbയിൽ പോസ്റ്റ് ചെയ്യതത് )

No comments:

Powered by Blogger.