നടൻ റിസബാവയുടെ കബറടക്കം നാളെ .



നടൻ റിസബാവ നിര്യാതനായി.
പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു റിസബാവ.

ഷാജി കൈലാസ് സംവിധാനം ചെയ‌്ത ഡോ. പശുപതി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് റിസബാവസിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വില്ലനായും, സഹനടനായും തിളങ്ങി.

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ "ഇൻ ഹരിഹർനഗർ "  എന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രം " ജോൺ ഹോനായി "  റിസബാവയുടെ കരിയറിൽമുതൽക്കൂട്ടാവുകയായിരുന്നു.

ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി c/o
ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാൻ,മാന്ത്രിക
ചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത,
അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, സഖറിയായുടെ ഗർഭിണികൾ, കോഹിന്നൂർ, ശുഭരാത്രി തുടങ്ങിയ  നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1966 സെപ്‌തംബർ 26ന് തോപ്പുംപടിയിലാണ് റിസബാവ ജനിച്ചത്. നാടകത്തിൽ നിന്നായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. 
നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാവ  സിനിമയിലേക്ക് ചുവടു മാറ്റുന്നത്. 

വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അൻപതോളം സിനിമകൾ . ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

അനുശോചനം .
...............................

മികച്ച  കലാകാരനാണ് റിസബാവയെന്ന് " അമ്മ " പ്രസിഡൻ്റ് മോഹൻലാലും, ജനറൽ സെക്രട്ടറി ഇടവേള ബാബുവും അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

മലയാള സിനിമയ്ക്ക്  നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു റിസബാവയെന്ന് അവർ പറഞ്ഞു.

കബറടക്കം. 
........................

റിസബാവ - മയ്യത്ത് നാളെ 
( സെപ്റ്റംബർ 14 ചൊവ്വ ) നടക്കും. പൊതു ദർശനം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം വേണ്ടാ എന്ന്  തീരുമാനിച്ചു. 

ആശുപത്രിയിൽ നിന്നും രാവിലെ പത്ത് മണിയ്ക്ക് ചെമ്പിട്ട പള്ളി  ഖബർസ്ഥാനിലേക്ക് നേരിട്ട് എടുക്കുകയേയുള്ളൂവെന്നും  എല്ലാവരുടെയും പ്രാർത്ഥന  ഉണ്ടാകണമെന്നും ബന്ധുകൾ അറിയിച്ചു.

No comments:

Powered by Blogger.