" ഡബ്ബാവാല " ചിത്രീകരണം തുടങ്ങി.മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. 

റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന ഡബ്ബാവാല എന്ന രണ്ജിത്ത് തൊടുപുഴയുടെ ചിത്രത്തിൻ്റെ  പൂജ  തിരുവനന്തപുരം
മുട്ടത്തറ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വച്ച് നടന്നു.. സ്വിച്ച് ഓൺ കർമ്മം അരിസ്റ്റോ സുരേഷ് ,ഉഷ ടി ടി എന്നിവർ ചേർന്ന് നിർവഹിച്ചു .

രചന - രഞ്ജിത്ത് തൊടുപുഴ,ക്യാമറ - ശ്രീകുമാർ ഗോപി, എഡിറ്റർ - ഗ്രേസൺ എ.സി.എ, സംഗീതം -സുജിത്ത് കൃഷ്ണ, കല - സജീവ് നായർ, മേക്കപ്പ് -സുജിത്ത് പറവൂർ, പി.ആർ.ഒ- അയ്മനം സാജൻ

 വഞ്ചിയൂർ പ്രവീൺ കുമാർ, കിരൺ രാജ് ,പ്രഭാശങ്കർ ,ഉഷ ടി ടി , രാജേഷ് പറവൂർ എന്നിവർക്കൊപ്പം, പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഒക്ടോബർ 10 ന്  ചിത്രീകരണം തുടങ്ങും.

അയ്മനം സാജൻ.
(പി.ആർ.ഒ) 

No comments:

Powered by Blogger.