മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള - അറബിക് ചിത്രം " ആയിഷ " .

മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ്
 "ആയിഷ ".

നവാഗതനായ ആമിർ പള്ളിക്കൽ  സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ - അറബിക്പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ്  ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും  പുറമെ  ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.സംഗീതം-എം ജയചന്ദ്രൻ, 
സഹ നിർമ്മാണം- ഷംസുദ്ധീൻ എം.ടി,  ഹാരിസ് ദേശം, പി.ബി അനീഷ്,  സക്കറിയ വാവാട്.
 ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  വിഷ്ണു ശർമ നിർവ്വഹിക്കുന്നു. 
 
എഡിറ്റർ-അപ്പു എൻ ഭട്ടതിരി,കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,ചമയം-റോണക്സ് സേവ്യർ,ശബ്ദ സംവിധാനം-ടോണി ബാബു,ഗാനരചന-ബി കെ ഹരി നാരയണൻ, സുഹൈൽ കോയ , നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം- റിന്നി ദിവകർ,ചീഫ് അസോസിയേറ്റ് ബിനു ജി,  സ്റ്റിൽസ്-രോഹിത് കെ സുരേഷ്,ഡിസൈൻസ് യെല്ലോ ടൂത്ത്സ്, 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.
 

No comments:

Powered by Blogger.