സിദ്ദിഖ് സമാൻ ,അപർണ്ണ ജനാർദ്ദനൻ എന്നിവരുടെ പുതിയ ചിത്രം തുടങ്ങി. സംവിധാനം : ഫൈസൽ ഷാ .

സിദ്ധിഖ് സമാൻ,
അപർണ്ണ ജനാർദ്ദനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫൈസൽ ഷാ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് ആരംഭിച്ചു.
 സോനു ഗൗഡ,ജോ ടോം ചാക്കോ,രഞ്ജി പണിക്കർ,ജോൺ വിജയ്, ജെയിംസ് ഏലിയ, ഗോകുലൻ,അഭിറാം പൊതുവാൾ,സ്മിനു, ഷൈനി സാറ,മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മാക്സിമം എന്റർടൈൻമെന്റസിന്റെ ബാനറിൽ ആശാ മുരളീധരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രതീഷ് റാം നിർവ്വഹിക്കുന്നു.വി ആർ ബാലഗോപാൽ തിരക്കഥ സംഭാഷണമെഴുതുന്നു.
അനിൽ പനച്ചൂരാൻ എഴുതിയ വരികൾക്ക് ഇഷാൻ ദേവ് സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-സുഹൈൽ വരട്ടിപ്പള്ളിയാൽ,
കല-സുനിൽ വെങ്ങോല, മേക്കപ്പ്-കിച്ചു ഐരാവള്ളി,വസ്ത്രാലങ്കാരം-ശരണ്യ ജീബു,സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-സിറോ ക്ലോക്ക്, എഡിറ്റർ-അഭിലാഷ് ബാലചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ്കൊളക്കാടൻ,അസോസിയേറ്റ് ഡയറക്ടർ-അമൽ ബോണി മാത്യു, ലോക്കേഷൻ-എറണാക്കുളം,ഒറ്റപ്പാലം, ബാംഗ്ലൂർ.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.