മൂന്നാമത് ക്യാപ്റ്റൻ രാജൂ അനുസ്മരണവും, ബാലചന്ദ്രമേനോന് പുരസ്കാര വിതരണവും നടന്നു.

 

പത്തനംതിട്ട: അനശ്വര നടൻ ക്യാപ്റ്റൻ രാജൂവിൻ്റെ ഓമല്ലൂർ  പുത്തൻപീടിക നോർത്ത് സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ കല്ലറയിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തിൽ പുഷ്പാർച്ചന നടത്തി.
ക്യാപ്റ്റൻ രാജൂവിൻ്റെ  മൂന്നാമത് അനുസ്മരണവും നടന്നു.  നടൻ ബാലചന്ദ്രമേനോന് ക്യാപ്റ്റൻ രാജൂ പുരസ്കാരവും നൽകി. 

ബാലചന്ദ്രമേനോൻ.
......................................

മലയാള സിനിമ മാറ്റങ്ങളുടെ പാതയിൽ ആണെന്നും, തീയേറ്റർ പ്രസൻസ് പ്രേക്ഷകന് മറക്കാൻ കഴിയില്ലെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. 
ഒടിടി എന്നത് ഹോം വർക്കും തിയേറ്ററിൽ സിനിമ കാണുന്നത് ക്ലാസ് റൂം പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്തു .

ഇടവേള ബാബു .
...............................

അടിയന്തരമായി തീയേറ്റർ തുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണെന്ന്  ഇടവേള ബാബു ആവശ്യപ്പെട്ടു.  

നടൻ  അനൂപ്മേനോൻ, സംവിധായകരായ ബ്ലസ്സി , മധുപാൽ, കണ്ണൻ താമരക്കുളം, പി.ആർ.ഒ എ.എസ്. ദിനേശ്, കേരള ബുക്ക് മാർക്ക്സെക്രട്ടറി ഏ. ഗോകുലേന്ദ്രൻ, സുനിൽ മാമ്മൻ കൊട്ടുപ്പളളിൽ, വിക്ടർ ടി. തോമസ്, വിഷ്ണു അടൂർ ,പി. സക്കീർ ശാന്തി ,സുബീൻ തോമസ് ,ജോജു ജോർജ്ജ്  തോമസ് എന്നിവർ പ്രസംഗിച്ചു.

cpk desk.

No comments:

Powered by Blogger.