സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്കാരമില്ല .

29-മത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്കാരമില്ല.

ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായിചിത്രീകരിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി.

കുടുംബപ്രേക്ഷകർ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്ന് എൻട്രികൾ വിലയിരുത്തികൊണ്ട് ജൂറി വ്യക്തമാക്കി.

സംവിധായകൻ ആർ. ശരത് ചെയർമാൻ ആയ ജൂറിയാണ് കഥാവിഭാഗം പുരസ്കാരം നിർണ്ണയിച്ചത്.  എസ്. ഹരീഷ്, അഭിനേത്രി ലെന,  സുരേഷ് പൊതുവാൾ,  ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയും അംഗമായിരുന്നു.

പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ 49 പേരാണ് അവാർഡിന് അർഹരായത്. കഥാവിഭാഗത്തിൽ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തിൽ 18 കാറ്റഗറികളിലായി 28 പേരും പുരസ്കാരം നേടി. രചനാവിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള പുരസ്കാരം മാത്രമാണ് നൽകിയത്.

No comments:

Powered by Blogger.