"ഹോളി ഫാദർ " ചിത്രീകരണം തുടങ്ങി.

അമേരിക്കൻ മലയാളിയായ രാജു തോട്ടം,മറീന മൈക്കിൾ എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ പ്രവർത്തന രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " ഹോളിഫാദർ"
എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.

പ്രശസ്ത സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.ഭരതം ആർട്ട്സിന്റെ  ബാനറിൽ ആമി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു,സുനിൽ സുഖദ,പ്രകാശ് പയ്യാനക്കൽ, സംവിധായകരായ പ്രിയനന്ദനൻ,ജോഷി മാത്യു, തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ  റൊസാരിയോ എന്നപിതാവിനെ,ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻസ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് "ഹോളി ഫാദർ " എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്.

വാർദ്ധക്യത്തിലെ രോഗാവസ്ഥയിൽ തിരിഞ്ഞു നോക്കാത്ത മക്കളുള്ള ഈ കാലഘട്ടത്തിൽ ഈ മകൾ വ്യത്യസ്തയാകുന്നു. പിതാവിന്റെ മരണശേഷം ലൊറൈൻപപ്പയെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ പേരാണ് 'ഹോളി ഫാദർ'.

ലൊറൈനായിമറീന മൈക്കിളും
റൊസാറിയോയായിരാജു തോട്ടവും അഭിനയിക്കുന്നു.
രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാം,പ്രൊഡക്ഷൻകൺട്രോളർ-എസ് കെ സുനിൽ,കല-കിഷോർ, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-കൺസി സിബി,സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ,ജിജേഷ്, പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാം,ലോക്കേഷൻ-
എറണാക്കുളം, വാഗമൺ, ദുബായ്.

വാർത്ത പ്രചരണം.
എ എസ് ദിനേശ്.

No comments:

Powered by Blogger.