ദീപ്തി സതി as സാവിത്രി തമ്പുരാട്ടി .

"പത്തൊൻപതാം നൂറ്റാണ്ടി"ൻെറ നാലാമതു character poster ഇന്നു റിലീസ്  ചെയ്യുകയാണ്...

പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ poster ലൂടെ നിങ്ങൾക്കു  പരിചയപ്പെടുത്തുന്നത്..

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന  നല്ലൊരു നർത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിൻെറ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..

നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു.



No comments:

Powered by Blogger.