" മിന്നൽമുരളി " ഡിസംബർ 24ന് NETFLlXൽ എത്തും.



ഈ ക്രിസ്മസ്സിന് ഒരു പുതിയ സൂപ്പർ ഹീറോ 'മിന്നൽ മുരളി 'യെ വരവേൽക്കാൻ നെറ്റ്ഫ്ലിക്സ് പൂർണ്ണമായും സജ്ജമായിരിക്കുന്നു

ടോവിനോ തോമസ് നായകനായ 'മിന്നൽ മുരളി' 
ഡിസംബർ 24, 2021 ന് നെറ്റ്ഫ്ലിക്സ് ലൂടെ മാത്രം ലോകമെമ്പാടും പ്രദർശിപ്പിക്കും

ക്രിസ്മസ്സ്‌ രാവ് ആഘോഷിക്കുവാൻ നിങ്ങൾക്കായ് നെറ്റ്ഫ്ലിക്സ്  ഒരുക്കിയിരിക്കുന്ന സിനിമയാണ് "  മിന്നൽ മുരളി ".
90-കളിലെ 'മിന്നൽ മുരളി' യുടെ യഥാർത്ഥ കഥജയ്സന്റേതാണ്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി )ആയി മാറുന്നു.

വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോൾ )നിർമ്മിച്ച ഈ ആക്ഷൻ ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫ് ആണ്. അപ്രതീക്ഷിത സൂപ്പർ ഹീറോ മിന്നൽ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ്,കൂടാതെ ഗുരു സോമസുന്ദരം,ഹരിശ്രീ അശോകൻ,അജു വർഗ്ഗീസ് എന്നിവർ പ്രധാനവേഷങ്ങളിൽ. ഈ സിനിമ മലയാളത്തിൽ പ്രദർശിപ്പിക്കുന്നതിനോടൊപ്പം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി,
ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.

ഡിസംബർ 24, 2021 ന് മിന്നൽ മുരളി കാണുക. തിന്മക്കെതിരെ നന്മയുടെ യാത്ര അവൻ ആരംഭിക്കുന്നു നെറ്റ്ഫ്ലിക്സ്ലൂടെ മാത്രം.

സംവിധാനം:
ബേസിൽ ജോസഫ്

അഭിനേതാക്കൾ:
ടോവിനോ തോമസ്
ഗുരു സോമസുന്ദരം
ഹരിശ്രീ അശോകൻ
അജു വർഗ്ഗീസ്

കഥ, തിരക്കഥ, സംഭാഷണം:
അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ്
ഗാനരചന:
മനു മൻജിത്
സംഗീതം:
ഷാൻ റഹ്മാൻ
സുഷിൽ ശ്യാം

നെറ്റ്ഫ്ലിക്സിക്സിനെക്കുറിച്ച് :
190 ലധികം രാജ്യങ്ങളില്‍ 209 ദശലക്ഷത്തിലധികം
പേയ്മെന്റ് അംഗത്വമുള്ള ടി വി പരമ്പരകളും
ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും
വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലും ഭാഷകളി ലുംആസ്വദിക്കുന്ന ലോകത്തിലെ മുന്‍നിര സ്ട്രീമിംഗ്
വിനോദ സേവനമാണ് നെറ്റ്ഫ്ലിക്സ്. അംഗങ്ങള്‍ക്ക്
അവര്‍ ആഗ്രഹിക്കുന്നതു പോലെ എപ്പോള്‍
വേണമെങ്കിലും , എവിടെയും,ഏത് ഇന്റര്‍നെറ്റ്
കണക്റ്റു ചെയ്ത സ്ക്രീനിലും കാണാന്‍ കഴിയും.അംഗങ്ങള്‍ക്ക് പരസ്യങ്ങളോ പ്രതിബദ്ധതകളോ
ഇല്ലാതെ കളിക്കാനും 
താല്ക്കാലികമായി നിര്‍ത്താനും,
പുനരാരംഭിക്കാനും കഴിയും . 

ഏറ്റവും  പുതിയ വാര്‍ത്തകള്‍ക്കും
അപ്ഡേറ്റുകള്‍ക്കും വിനോദത്തിനും , 
IG @Netflix_IN, TW @NetflixIndia, TW ku¯v
@Netflix_INSouth, FB @NetflixIndia
എന്നിവയിൽ ബന്ധപ്പെടുക.

*വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിനെ ക്കുറിച്ച്*:
കേരളത്തിന് പുറത്തും പ്രധാന മെട്രോ നഗരങ്ങളില്‍
വിജയകരമായി തിയറ്ററു കളില്‍ സൂപ്പർ ഹിറ്റ് വിജയംനേടിയ ആദ്യ മലയാള സിനിമയായ ബാംഗ്ലൂര്‍ഡെയ്സിന്റെ സഹനിര്‍മ്മാണത്തിലൂ ടെ 2014-ൽ
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് അരങ്ങേറ്റം
കുറിച്ചു.സൗത്തിന്ത്യയിലെ മലയാള സിനിമയിലെ
ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ മലയാളസിനിമയായിരുന്നിത്. 
2016-ല്‍ ഡോ.ബിജു സംവിധാനം ചെയ്ത ഫെസ്റ്റിവല്‍
ചിത്രമായ,അവാര്‍ഡ് നേടിയ "കാടു പൂക്കുന്ന നേരം"ആയിരുന്നു രണ്ടാമത്തെ സിനിമ. 
2017 ല്‍ ജിബു ജേക്കബ് സംവിധാനം  ചെയ്ത
മോഹന്‍ലാൽ ചിത്രമായ 'മുന്തിരിവള്ളികള്‍
തളിര്‍ക്കുമ്പോള്‍' എന്ന ഹിറ്റ് കുടുംബ ചിത്രവും
തുടര്‍ന്ന് 2018 ല്‍ ബിജു മേനോന്‍ അഭിനയിച്ച 'പടയോട്ടം' എന്ന കോമഡി റോഡ് ചിത്രവും
പ്രേക്ഷകരിലെത്തിച്ചു .
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേ ഴ്സിന്റെ ഏറ്റവും വലിയ
സ്വപ്ന ചിത്രമായ "മിന്നൽ മുരളി "  2021 ല്‍
ഇന്ത്യയിലെ ഭാഷകളില്‍ റിലീസ് ചെയ്യും .നിവിന്‍ പോളി അഭിനയിക്കുന്ന "ബിസ്മി സ്പെഷ്യൽ" ആണ് വീക്കെൻഡ്
ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അടുത്ത ചിത്രം .

പി ആർ ഒ
എ എസ് ദിനേശ്
ശബരി

No comments:

Powered by Blogger.