അർജുൻ സർജ ,കണ്ണൻ താമരക്കുളം ടീമിൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ഭരത് മമ്മൂട്ടി, അർജുൻ സർജ ,ജയറാം ,ഉണ്ണി മുകുന്ദൻ ,നിക്കി ഗിൽറാണി എന്നിവർ റിലീസ് ചെയ്തു. " വിരുന്ന് ( The Feast) " എക്സ്ട്രീം ഫാമിലി തില്ലർ.

തമിഴ് സൂപ്പർ താരം അർജുൻ സർജ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിൻ്റെ  ടൈറ്റിൽ ലോഞ്ച് ഭരത് മമ്മൂട്ടി, ആക്ഷൻ കിംഗ് അർജുൻ സർജ  , ജയറാം, ഉണ്ണി മുകുന്ദൻ , നിക്കി ഗിൽറാണി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു. 

ഈ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ
പൂർത്തിയായിരുന്നു.
പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. 

ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ സർജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.നിക്കി ഗിൽറാണി ആണ് ചിത്രത്തിലെ നായിക. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

മുകേഷ്, ബൈജു സന്തോഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ,ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻ്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിൻ്റേതാണ്. കണ്ണൻ താമരക്കുളം - ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. ഛായാഗ്രഹാണം - രവിചന്ദ്രൻ, എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, അസോ. ഡയറക്ടർ - സുരേഷ് ഇളമ്പൽ, പി.ആർ.ഒ - പി.ശിവപ്രസാദ് & സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.