ബാബ ഫിലിം കമ്പനിയുടെ പുതിയ ചിത്രം " കുറാത്ത് - ഐ ആം ദി പോപ്പ് "ടൈറ്റിൽ സ്വാതന്ത്രദിനത്തിൽ പുറത്തിറങ്ങി. സംവിധാനം: നിവിൻ ദാമോദരൻ.


ബാബ ഫിലിം കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ അഞ്ചാം ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് സ്വാതന്ത്ര്യദിനത്തിൽ  സിനിമ രംഗത്തെ പ്രമുഖരായ ജീത്തു ജോസഫ് , ആന്റോ ജോസഫ് , ബാദുഷ എൻ.എം ,മേജർ രവി , കണ്ണൻ താമരക്കുളം , അജയ് വാസുദേവ് , ഒമർ ലുലു ,അനിൽ രാധാകൃഷ്ണമോനോൻ , റിച്ചാർഡ് , ടിനു പാപ്പച്ചൻ , മുസത്ഫ, പി.എസ്. ജയഹരി , രവിചന്ദ്രൻ , പി.വി. ശങ്കർ , മാധവൻ തമ്പി , അരുൺ മനോഹർ , സഹസ് ബാല , മാഫിയ ശശി,  ഉണ്ണി മുകുന്ദൻ , വിഷ്ണു ഉണ്ണികൃഷ്ണൻ , സുരാജ് വെഞ്ഞാറംമൂട് , ഇർഷാദ് അലി , ആദിൽ ഇബ്രാഹിം, ടിനി ടോം , ശരത് അപ്പാനി , നിയാസ് ബക്കർ , കലാഭവൻ നവാസ് , ഷിയാസ് കരീം , ബിനീഷ് ബാസ്റ്റിൻ , കിടിലൻ ഫിറോസ് , നിഖില വിമൽ , നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ , മാനസ
രാധാകൃഷ്ണൻ , നൂറിൻ  ഷെറീഫ് , സുരഭീലക്ഷ്മി , മറീന മൈക്കിൾ , ലക്ഷ്മി നക്ഷത്ര , ആദ്യ പ്രസാദ് , മെറിൻ ഫിലിപ്പ് , ഗീതി സംഗീത, അഞ്ജന എന്നിവരുടെ ഫേസ് ബുക്കുകളിലൂടെയും മറ്റ് ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും റിലീസ് ചെയ്തു .


ഏറെ ദുരൂഹതകൾ നിറച്ച് "കുറാത്ത്"; സോഷ്യൽ മീഡിയയിൽ തരംഗമാക്കി ടൈറ്റിൽ പോസ്റ്റർ.

ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമിച്ച്നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കുറാത്ത് " .സാധരണ പോസ്റ്റർ അനൗൺസ്മെൻ്റിനപ്പുറം മലയാള സിനിമാ ലോകത്തെ നാൽപതിപ്പരം താരങ്ങളുടേയും മറ്റ് പ്രമുഖരുടേയും പേജിലൂടെ ആണ് പോസ്റ്റർ പുറത്തു ഇറക്കിയത്.

 " ഐആം ദി പോപ്പ് " എന്ന ടാഗ് ലൈനിൽ എത്തിയ പോസ്റ്ററിൽ മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത ആൻ്റിക്രൈസ്റ്റ് കഥാപശ്ചാതലത്തിൽ വരുന്ന ചിത്രം കൂടിയാണ് "കുറാത്ത് "  എന്നാണ് സൂചിപ്പിക്കുന്നത്. പ്രേതകഥകളും ബ്ലാക്ക് മാജിക്കുമൊക്കെ പ്രമേയമായി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആൻ്റിക്രൈസ്റ്റ് പ്രമേയമായ ചിത്രങ്ങൾ നാമമാത്രമാണ്.

പോസ്റ്ററിൽ ഉൾപ്പെടെ അതിൻ്റെ സൂചനകൾ നൽകിയിട്ടുമുണ്ട്. മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി " ആൻ്റിക്രൈസ്റ്റ് "  എന്ന പേരിൽ ഒരു ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതുമയുള്ള സബ്ജക്ട് കൂടി മലയാള സിനിമ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

രവിചന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്.എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. എഡിറ്റർ ഡിപിൻ ദിവാകരൻ, സംഗീതം പി.എസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ- സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്- പി.വി ശങ്കർ, ആക്ഷൻ സംവിധാനം  മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ.ജെ വിനയൻ, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻ- സഹീർ റഹ്മാൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- എം.ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പി. ശിവപ്രസാദ് .
( പി.ആർ.ഒ) 

Best Wishes from :

www.cinemaprekshakakoottayma.com .

No comments:

Powered by Blogger.