" കുടുക്ക് " ഓഫീഷ്യൽ ട്രെയിലർ.


KUDUKK | OFFICIAL TRAILER | AMMAMAYUDE KOCHUMON | DAYYANA HAMMED | JAGADEESH | MRIDHUL


അമ്മമ്മയുടെ കൊച്ചുമോന്‍ എന്ന വെബ് സീരീസിലൂടെ ഏറേ ജനം പ്രീതി നേടിയ  ജിന്‍സണ്‍ എം ടി സംവിധാനം ചെയ്യുന്ന " കുടുക്ക് " പുതിയ പ്രൊജക്ടിൽ മറ്റൊരു ഹിറ്റ് വെബ് സീരീസായ ഒതലങ്ങ തുരുത്തിലെ പാച്ചുവും ഉത്തമനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡയാന ഹമീദ് നായികയാവുന്നു.ആദ്യമായിട്ടാണ്  ജിൻസൺ എം ടി മറ്റൊരു കമ്പനിക്കു വേണ്ടി സംവിധാനം ചെയ്യുന്നത്.
അമ്മമ്മ, ജിന്‍സണ്‍, മഞ്ജുഷ മാര്‍ട്ടിന്‍, ജോമോന്‍, ജഗദീഷ്, മൃദുല്‍, ആര്‍ജെ സൂരജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

താഴെ നിലയില്‍ അറേജ് മാര്യേജ് ദമ്പതികളും മുകളിലെ നിലയില്‍ ഇന്റര്‍കാസ്റ്റ് ലൗവ് മാര്യേജ് ദമ്പതികളും താമസിക്കുന്ന ഒരു ഇരുനില വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി  അവതരിപ്പിക്കുന്ന വെബ് സീരീസാണ്
'' കുടുക്ക് ".

റീൽസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ
നിതിന്‍ തോട്ടത്തിൽ നിർമ്മിക്കുന്ന ഈ പരമ്പരയുടെ രചന അഭയ് കെ. എസ്. നിർവ്വഹിക്കുന്നു.കിരൺ നുപ്തിയൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-അനു ബി ഐവര്‍,എഡിറ്റർ-അതുല്‍ രാജ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-നീത നോബിൻ,നിബു തോട്ടത്തില്‍, 
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ജോബ് ജോര്‍ജ്,കല-നിഖില്‍ ഫിലിപ്പ്, മേക്കപ്പ്-സജനി മന്ദാരം,സ്റ്റില്‍സ്-ജിതിന്‍ തോമസ്,അസോസിയേറ്റ് ഡയറക്ടർ-ആര്‍ ജെ സുരാജ്,സൗണ്ട് ഡിസൈനർ-അബി തോമസ് വിഎഫ്എക്‌സ്,
ലൈറ്റ് യൂണിറ്റ്-സെന്‍സര്‍ ഫിലിംസ്.ആഗസ്റ്റ് ഇരുപതിന് 'കുടുക്കി'ന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും.

വാർത്ത പ്രചരണം: 
എ എസ് ദിനേശ്.
 

No comments:

Powered by Blogger.