"മാധവീയം " ആക്ഷൻ പ്രൈം ഒടിടിയിൽ റിലീസ് ചെയ്തു.

 സംവിധായകൻ ദേവരാജിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് പ്രശസ്ത ചിത്രകാരൻ മാധവ് ദേവ് മല്ലികയെന്ന പെൺകുട്ടിയെ കാണാനിടയായത്. അവിടെ അവൾ ജൂനിയർ ആർട്ടിസ്റ്റാണ്. ആ പെൺകുട്ടി മാധവ് ദേവിന്റെ മനസ്സിൽ മായാതെ നിന്നു. ദേവരാജിന്റെ സഹായത്തോടെ അവളെ തന്റെ പുതിയ ചിത്രരചനയുടെ മോഡലായി തീരുമാനിച്ചു. അവളെ അയാൾ കാൻവാസിൽ പകർത്തി. പിന്നീടവർ അയാളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. സ്വന്തം ജീവിതത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടുവരുവാൻ അയാൾ ആഗ്രഹിച്ചു. സഹോദരിയുടെ സമ്മതത്തോടെ മാധവ് ദേവിന്റെയും മല്ലികയുടെയും വിവാഹം നടന്നു.
അവരുടെ ഈ  ജീവിതത്തിനിടയിൽ ഒരിക്കൽ ഒരു അത്യാഹിതം സംഭരിച്ചു. സ്നേഹത്തിന്റെയും പരിലാളനയുടെയുo നാടകീയ മുഹൂർത്തങ്ങൾ അവിടെ കണ്ടു.മാധവീയം എന്ന ചിത്രം ഇക്കഥയാണ് പറയുന്നത്.

തേജസ് പെരുമണ്ണയാണ് സംവിധായകൻ. സുധിയും തേജസ് പെരുമണ്ണയും ചേർന്നാണ് കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ മാധവ് ദേവിനെ വിനീതാണ് അവതരിപ്പിക്കുന്നത്. നായികയായി പ്രണയയും സഹോദരിയായി ഗീതാ വിജയനും അഭിനയിക്കുന്നു. ബാബു നമ്പൂതിരി, കുട്ട്യേടത്തിവിലാസിനി, അംബികാ മോഹൻസി.വി. ദേവ്, ശ്രീകുമാർ മേനോൻ, സുരേഷ് ബാബു, ഡോ. കൊച്ചു. എസ്. മണി, വരുൺ തേജസ്, സ്വാതിക എന്നിവരും അഭിനയിക്കുന്നു.നിർമ്മാണം നന്ദന മുദ്ര ഫിലിംസ് .വി.അരവിന്ദ്ഛായാഗ്രഹണവും കപിൽ ഗോപാലകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതവും ഗാനരചനയും സുധി . പ്രസാദ് ആനക്കര വസ്താലങ്കാരവും റഷീദ് അഹമ്മദ് ചമയവും മുരളി ബേപ്പൂർ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. റിജോഷ്,  സലാം വീരോളി എന്നിവരാണ് പശ്ചാത്തല സംഗീതം. ഗായകർ  പി സുശീല, എം ജി ശ്രീകുമാർ, വാണി ജയറാം, ചെങ്ങന്നൂർ ശ്രീ കുമാർ, സുനിൽകുമാർ. അസോസിയേറ്റ് ഡയറക്ടർ വാസ നും പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കളമശ്ശേരിയും ആണ്.
 ആഗസ്റ്റ് 25മുതൽ വേൾഡ് വൈഡ് ആയി ആക്ഷൻ പ്രൈം ഒ ടി ടി യിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.

No comments:

Powered by Blogger.