പ്രശസ്ത സിനിമ നിർമ്മാതാവ് നൗഷാദിൻ്റെ ഭാര്യ ഷീബ നിര്യാതയായി.


പ്രശസ്ത സിനിമ നിർമ്മാതാവും ഹോട്ടൽ നൗഷാദിൻ്റെ ഉടമയുമായ നൗഷാദിൻ്റെ ഭാര്യ ഷീബ നിര്യാതയായി. സംസ്കാരം ഇന്ന് നാലരയ്ക്ക് തിരുവല്ല മുത്തുറ്റുള്ള ജുമാമസ്ദിൽ നടക്കും. നാഷുവ നൗഷാദ് ഏക മകളാണ്. 

"  കാഴ്ച" അടക്കം നിരവധി ചിത്രങ്ങളാണ് നൗഷാദ് നിർമ്മിച്ചിട്ടുള്ളത്. 

നൗഷാദിൻ്റെ ഭാര്യ ഷീബയുടെ നിര്യാണത്തിൽ സംവിധായകൻ ബ്ലെസ്സി, ആൻ്റോ ആൻ്റണി എം.പി ,മുൻമന്ത്രി മാത്യൂ ടി. തോമസ് ,തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൻ ബിന്ദു ജയകുമാർ ,വാർഡ് കൗൺസിലർ മാത്യു ചാലക്കുഴി, കെ.പി. സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ , ബി.ജെ.പി ദേശീയ സമതി അംഗം കെ.ആർ. പ്രതാപചന്ദ്രവർമ്മ, സി.പി. ഐ ( എം) തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആൻറണി, കേരള കോൺഗ്രസ്സ് ( ജോസഫ്) നേതാവ് കുഞ്ഞുകോശി പോൾ, കേരള കോൺഗ്രസ്സ് ( ജോസഫ്) ഉന്നതാധികാര സമതിഅംഗം  വർഗ്ഗീസ് മാമൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
 

No comments:

Powered by Blogger.