ജയ്ഹോ ഒടിടി പ്ലാറ്റ് ഫോമിൻ്റെ പ്രീമിയർ ചിത്രം " ലാഫിംങ് ബുദ്ധ ടെലഗ്രാമിൽ ?



ഹരി. പി. നായരുടെ രചനയിൽ 
നിജു സോമന്‍   സംവിധാനം ചെയ്ത ലാഫിംഗ് ബുദ്ധ ഇറങ്ങിയതിനു തൊട്ടുപിന്നാലെ തന്നെ ടെലഗ്രാമിൽ പ്രത്യക്ഷമായി.

ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നി ബാനറില്‍ സിബി ചവറയും രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സുനീഷ് വാരനാടാണ്.

കോടി കണക്കിന് പൈസ മുടക്കി ചെയ്യുന്ന സിനിമ ടെലഗ്രാമിൽ വരുമ്പോൾ സിനിമയുമായി ബന്ധപ്പെട്ടവർ പ്രതികരിക്കുമ്പോൾ മാത്രം 'സ്റ്റോപ് പൈറസി എന്ന് എല്ലാവരും പറഞ്ഞു വരും.അല്ലെങ്കിൽ ആരും അത് മൈൻഡ് വെക്കില്ല. എല്ലാവരും പൈറസി കണ്ടന്റ് തന്നെ കാണുകയും ചെയ്യും ഇതാണ് മലയാളികളുടെ ശീലം.
ഇങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് ഒ ടി ടി  സിനിമകൾ വിജയിക്കുന്നത്.

പണം മുടക്കുന്ന  പ്രൊഡ്യൂസർക്ക്‌ എങ്ങനെയാണ് ഇൻവെസ്റ്റ്മെന്റ് തിരിച്ചു കിട്ടുന്നത്. തിയേറ്ററിൽ പോയി കാണുന്ന എക്സ്പൻസിന്റെ ഒരംശം പോലും ഒടിടിയിൽ സിനിമ കാണുന്നതിനു വരുന്നില്ല. എന്നിട്ടും ഭൂരിഭാഗം ആളുകളും പൈറസി കണ്ടെന്റുകൾ തന്നെ കാണുന്നു. 

ഇതിനു ഒരുമാറ്റം വരാതെ മലയാള സിനിമകൾ രക്ഷപെടുകയില്ല? 

ജയ് ഹോ ഒ ടി ടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്ത ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് രമേശ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയുമാണ് . ജയകൃഷ്ണന്‍, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ചെറിയ സിനിമകളും  വിജയിക്കണം  ജയ്ഹോ പോലുള്ള ഒടിടി പ്ലാറ്റ് ഫോമിൽ  ഇനിയും വരണം. 

പി.ആര്‍.ഓ. സുനിത സുനിൽ. 

No comments:

Powered by Blogger.