കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം " ഒരു വയനാടൻ പ്രണയകഥ " .

ഒരു വയനാടൻ പ്രണയകഥ.
 കൗമാരമനസ്സുകളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം.
 
 ഒരു വയനാടൻ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.
 പ്രശസ്ത നടീനടന്മാരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ ഇറങ്ങിയത്.

 കൗമാര മനസ്സുകളുടെ പ്രണയ ചാപല്യങ്ങൾ സ്കൂൾ തലങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ  നാമ്പുകൾ തളിർക്കുന്ന വേളയിൽ, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും  പിണക്കങ്ങളുമെല്ലാം സിനിമയിലൂടെ കാണുവാൻ സാധിക്കുന്നു. വയനാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിൽ കുളിർമയോടു കൂടിയ പ്രണയകഥ അണിയിച്ചൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഇല്യാസ് മുടങ്ങാശ്ശേരിയാണ്.  രചനയും ഇല്യാസ് തന്നെ നിർവഹിക്കുന്നു. എം കെ പ്രൊഡക്ഷൻസിന്റെ  ബാനറിൽ ലത്തീഫ് കളമശ്ശേരി,ഇല്യാസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ ജീസജ്  ആന്റണി നായകനായും ജൂഹി നായികയായും എത്തുന്നു.
 
 ഒരു വയനാടൻ പ്രണയകഥയ്ക്കു നിറഭേദങ്ങളോട് കൂടി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് മധുമാടശ്ശേരിയാണ്. മെലഡിയുടെ മാന്ത്രിക സ്പർശമുള്ള ഗാനം വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നു. ലെജിൻ ചെമ്മാനി എഴുതിയ ഗാനങ്ങൾക്ക് മുരളി അപ്പാടത്ത് സംഗീതം പകർന്നിരിക്കുന്നു.

പി ആർ ഓ : എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.