അമിത് ചക്കാലയ്ക്കലിൻ്റെ " തേര് " സിനിമയുടെ ഷൂട്ടിംഗ് പാലക്കാട് തുടങ്ങി.


ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം നിർമിച്ച്,‌ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന തേര് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പാലക്കാട്ആരംഭിച്ചു.

" ജിബൂട്ടി "ക്ക്‌ ശേഷം അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രമാണ് " തേര് " .കുടുംബകഥയുടെ പാശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

ഗവണ്മെന്റിന്റെ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ ഷൂട്ടിംഗ്‌‌ ഇന്ന്  പാലക്കാട് ആരംഭിച്ചു. ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ. ജെ. നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മൊഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി,     പി.ആർ.ഓ: പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.