" ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് "ലെ ഗാനം റിലീസ് ചെയ്തു.


കനൽച്ചൂളയിലെ  പ്രതികാര ദാഹവുമായി " ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് "ലെ ഗാനം പ്രശസ്ത നടന്മാരുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.

കനൽ എരിയുന്ന മനസ്സുമായി ശത്രുവിനോട് പൊരുതുന്ന നായകനെ, വേറിട്ട ഒരു ആഖ്യാനരീതി യിലൂടെയാണ് നവാഗതസംവിധായകനായ സിജു ഖമർ അവതരിപ്പിച്ചിരിക്കുന്നത്. മിന്നൽ വേഗതയിൽ ചടുലമായ സംഘട്ടനരംഗങ്ങൾ ഷോലൈ എന്ന സിനിമയുടെ സുപ്രധാന ഘടകമാണ്. വശ്യത തുളുമ്പുന്ന പ്രണയാർദ്രമായ ഗാനരംഗങ്ങൾ ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

അയാൻ ആദി, അനീസ് ഖാൻ. കൃഷ്ണദാസ്, അജിത് സോമനാഥ്‌ , ക്‌ളീറ്റസ്, ഷെരീഫ് നട്ടസ്. എന്നി ആലപ്പുഴ സ്വദേശികളാണ് പ്രധാന വേഷം കൈകാര്യം ചെയ്‌തി രിക്കുന്നത്.കൂടാതെ മറ്റ്  അഭിനേതാക്കൾ  അരിസ്റ്റോ സുരേഷ്,രാജേഷ് ഈശ്വർ, വികെ ബൈജു,സ്നേഹ വിജീഷ്,ദീപ്തി തുടങ്ങിയവരാണ്.

ഷോലൈ എന്ന ചിത്രത്തിന്റെ  കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിജു ഖമർ ആണ്. തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സിജു ഖമർ, അൻസാർ ഹനീഫ്, സുജിത് നായർ തുടങ്ങിയവരാണ്.മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ(ബാബു മൂലെ  പറമ്പിൽ) സിജു ഖമർ  എന്നിവർ ചേർന്നാണ്  നിർമിച്ചിരിക്കുന്നത്. ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ജഗദീഷ് വി  വിശ്വം, ജി കെ രവികുമാർ എന്നിവർ ചേർന്നാണ്.എഡിറ്റിംഗ് നിതിൻ നിബു (ഓസ്‌വോ  ഫിലിം ഫാക്ടറി ) ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. ഗാനരചന നിർവഹിക്കുന്നത് ഹാരിസ് കാസിമും സിജു ഖമർ  ചേർന്നാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഹരീഷ് പുലത്തറ. ശ്രുതിഷ്  ചേർത്തല, ഹാരിസ് കാസിം എന്നിവരാണ്പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യാ സത്യൻ, ഷെരീഫ്  
നട്ടസ്തുടങ്ങിയവരാണ്.

പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്.  സംഘട്ടനം ഡ്രാഗൺ ജി റോഷ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്  കാർത്തികേയൻ, അമ്പിളി.  അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നന്ദൻ, സാജൻ ജോർജ് . പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം.. 
എം കെ ഷെജിൻ ആലപ്പുഴ.
( പി.ആർ. ഒ) 

ലിങ്ക്: 

No comments:

Powered by Blogger.