വെറുപ്പ് + പ്രണയം + പക+ സംരക്ഷണം = " കുരുതി " ." ഇത് തന്നെയാണ് നമ്മുടെ നാടിൻ്റെ കുഴപ്പവും " .


പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന "കുരുതി " ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
മനുവാര്യർ ആണ്. കൊല്ലുമെന്ന ശപഥവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമാണ് കുരുതിയുടെ പ്രമേയം. 

പൃഥ്വിരാജ് സുകുമാരൻ ( ലയ്ക്ക്) , റോഷന്‍ മാത്യു ( ഇബ്രാഹിം ) , മുരളി ഗോപി ( സത്യം ) , ഷൈന്‍ ടോം ചാക്കോ ( കരീം) , സ്രിന്ദ ( സുമതി, മാമ്മുക്കോയ ( മൂസ ) , മണികണ്ഠന്‍ ആർ. അചാരി ( പ്രേമൻ )  , നവാസ് വള്ളിക്കുന്ന് ( ഉമ്മർ ) , സാഗര്‍ സൂര്യ ( വിഷ്ണു ) , നവ്യദേവി ( ഇബ്രഹാമിൻ്റെ  ഭാര്യ) ,അയിഷ ഹസൻ ( ഇബ്രാഹാമിൻ്റെ മകൾ ) , നസീലൻ ( റസൂൽ) തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്റെ ( റോഷൻ മാത്യു) ജീവിതമാണ് സിനിമയുടെ പ്രമേയം .ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കയ്‌പ്പേറിയ ഓര്‍മകളെ മറക്കാന്‍ പാടുപെടുന്ന ഇബ്രാഹിമിന്‍റെ വീട്ടില്‍ ഒരു രാത്രി ഒരു തടവുകാരനൊപ്പം പരിക്കുകളോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഭയം ചോദിച്ചെത്തുന്നു. തുടർന്ന് നടക്കുന്ന ദുരൂഹതകളും സസ്പെന്‍സും നിറഞ്ഞ സിനിമയാണ്  " കുരുതി " .

അനീഷ് പളളാൽ  രചനയും, അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും, സംഗീതവും പശ്ചാത്തല സംഗീതവും ജയ്ക്സ് ബിജോയും, എഡിറ്റിംഗ് അഖിലേഷ് മോഹനും, ഗോകുൽദാസ് പ്രൊഡക്ഷൻ ഡിസൈനറും, മാഫിയ ശശി ആക്ഷനും അരുൺ വർമ്മ ശബ്ദലേഖനവും ,അമൽ ചന്ദ്ര മേക്കപ്പും, റഫീഖ് അഹമ്മദും, സുജിത് ഹരി ഗാനരചനയും, റിന്നി ദിവാകർ പ്രൊഡക്ഷൻ ഏക്സിക്യുട്ടിവും ,എ.എസ് ദിനേശ് പി.ആർഒയും ആണ്. ഹാരിസ് ദേശം ലൈൻ പ്രൊഡ്യൂസറും ,നികേഷ് നാരായൻ ,സുജീദ് ഡാൻ എന്നിവർ  പ്രൊഡക്ഷൻ മാനേജരൻമാരുമാണ്.

പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ആകര്‍ഷണീയമായ കഥയും തുടര്‍ച്ചയായ ത്രില്ലുകളും ഈ സിനിമയിൽ ഉണ്ട് .

റോഷൻ മാത്യുവിൻ്റെ ഇബ്രാഹിമും,
മാമുക്കോയയുടെ മൂസയും പ്രേക്ഷക ശ്രദ്ധ നേടി. പശ്ചത്താല സംഗീതവും ഛായാഗ്രഹണവും മികച്ചതായി. മനു വാര്യരുടെ സംവിധാനവും നന്നായിട്ടുണ്ട്.  

വെറുപ്പും ,പ്രണയവും പകയും, സംരക്ഷണവും ചേരുന്നതാണ് " കുരുതി " .

" കുരുതി "  നാളെയും തുടരും .....

" ഇത് തന്നെയാണ് നമ്മുടെ നാടിൻ്റെ കുഴപ്പവും " .


Rating : 3.5 / 5.
സലിം പി. ചാക്കോ.

No comments:

Powered by Blogger.