" ദീപ അജി ജോൺ " പുതിയൊരു സംവിധായിക കൂടി മലയാള ചലച്ചിത്ര രംഗത്ത് .

നവാഗതയായ ദീപ അജിജോൺ തിരക്കഥയെ ഴുതി സംവിധാനം ചെയ്യുന്ന "വിഷം" ( Be wild for a while ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ,മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരാ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ
റിലീസ് ചെയ്തു.

അജിജോൺ, ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്‌, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 
" വിഷം "എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ  ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു. 
പെർസ്പെക്റ്റീവ് സ്റ്റേഷൻ 
നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ് നായർ നിർവ്വഹിക്കുന്നു.

സംഗീതം-വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ-അഡ്വക്കേറ്റ്  കെ ആർ ഷിജുലാൽ, എഡിറ്റിംഗ്-അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം-സാമിന ശ്രീനു,മേക്കപ്പ്-റഷീദ് അഹമ്മദ്,ഡിസൈൻസ്- ആന്റണി സ്റ്റീഫെൻസ്. തിരുവനന്തപുരം, ബ്രൈമൂർ, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം ആരംഭിക്കും. 
നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യായായ ദീപ ' ഊടും പാവും' എന്ന പേരു കേട്ട പരമ്പരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.