" ഏക്ദിൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും ,ഉണ്ണി മുകുന്ദൻ പാടിയ ഗാനവും റിലീസ് ചെയ്തു .

"സെവൻത്ത് ഡേ", "സിൻജാർ " എന്ന ചിത്രത്തിനു ശേഷം ഷിബു ജി സുശീലൻ നിർമ്മിച്ച് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന "ഏക് ദിൻ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനവും പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

ഏറേ പുതുമുഖങ്ങൾ  അണിനിരക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്,ശ്രീകാന്ത് മുരളി,ദേവകി രാജേന്ദ്രൻ,വൈഷ്ണവി വേണു ഗോപാൽ,ബിലാസ് നായർ,നന്ദൻ ഉണ്ണി,കോട്ടയം പ്രദീപ്, വി കെ ബൈജു,വിനോദ്, അജിത്ത് കുമാർ തുടങ്ങിയ പ്രമുഖരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 പ്രതികാരത്തിന്റെ കഥയല്ലിത്! ആഴങ്ങളിലേക്കുള്ള ചവിട്ടി താഴ്ത്തലുകളിൽ നിന്ന് തളരാതെ വീറോടെ.. വാശിയോടെ.. കേറി വാടാ... കേറി വാടാന്നു സ്വയം പറഞ്ഞ് ജീവിതം പൊരുതി നേടിയവരുടെ ആവേശത്തിന്റെ കഥയാണ് "ഏക് ദിൻ" എന്ന ചിത്രത്തിൽ  ദൃശ്യവൽക്കരിക്കുന്നത്.

ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വർഷത്തിലേറെ വരുന്ന അധ്വാനത്തിന്റെ ശ്രമഫലമാണ് ഈ ചിത്രം.   കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രം, ജീവിതമാകുന്ന പോരാട്ടത്തിലെ വിവിധ ഘട്ടങ്ങളിലൂടെയൊരു യാത്രയാവും എന്ന് അണിയറ പ്രവർത്തകർ പറയുന്നു.ബി കെ ഹരിനാരായണൻ,വിനായക് ശശികുമാർ,ശബരീഷ് വർമ്മ,ദീപക് റാം എന്നിവരുടെ വരികൾക്ക് സംഗീതം നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ സംഗീതം പകരുന്നു. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിദു പ്രതാപ് ,ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ,ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഗായകർ.

കുറ്റാന്വേഷണ ചിത്രങ്ങളുടെ ശ്രേണിയിൽ  തന്നെ വ്യത്യസ്തമായൊരു വഴിത്തിരിവിനു തുടക്കമിട്ട് വലിയ വിജയം കൊയ്ത '7THDAY' ക്കും,സിനിമാ ലോകത്തിന്റെ തന്നെ യശസ്സ് വാനോളമുയർത്തി രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ഒട്ടനവധി അന്തർദേശീയ പുരസ്കാരങ്ങളും നേടി, കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവമുൾപ്പടെ പല വേദികളിലും പ്രദർശിപ്പിച്ച് നിരൂപകരുടെയും ആരാധകരുടെയും പ്രശംസ ഒരു പോലെ നേടിയ 'സിൻജാർ'നും ശേഷം ഷിബു .ജി. സുശീലൻ നിർമ്മിക്കുന്ന ചിത്രമാണ് 'ഏക് ദിൻ'. നിരവധി ദേശീയ-അന്തർദേശീയ പുരസ്ക്കാരങ്ങൾ കൈവരിച്ച 'എ മില്ല്യൺ തിംഗ്സ് ' എന്ന ഹ്രസ്വ ചിത്രം ഒരുക്കികൊണ്ടാണ് ചലച്ചിത്ര രംഗത്ത്  കടന്ന് വന്ന വ്യക്തിയാണ് വിയാൻ വിഷ്ണു.
വാർത്ത പ്രചരണം: 
എ എസ് ദിനേശ്.
 

No comments:

Powered by Blogger.