കുരുതിയിലെ ഒരു ഭയം .... ഉമ്മറായി നവാസ് വള്ളിക്കുന്ന് തിളങ്ങി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന "കുരുതി " ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
മനുവാര്യർ ആണ്. കൊല്ലുമെന്ന ശപഥവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമാണ് കുരുതിയുടെ പ്രമേയം. 

കുരുതിയിലെ ഒരു ഭയം...............
ഒരു ഡയലോഗ് പോലുമില്ലാതെ  വാതിലും തുറന്ന് അകത്തേക്ക് വന്നിട്ട് കസേരയിൽ ഇരിക്കുന്നു ഉമ്മർ.ഉമ്മറായി നവാസ് വള്ളിക്കുന്ന് തിളങ്ങി. ഹാസ്യനടനിൽ നിന്ന് സീരിയസ് റോളിലേക്കുള്ള മാറ്റം ശ്രദ്ധേയം.   

പൃഥ്വിരാജ് സുകുമാരൻ ( ലയ്ക്ക്) , റോഷന്‍ മാത്യു ( ഇബ്രാഹിം ) , മുരളി ഗോപി ( സത്യം ) , ഷൈന്‍ ടോം ചാക്കോ ( കരീം) , സ്രിന്ദ ( സുമതി, മാമ്മുക്കോയ ( മൂസ ) , മണികണ്ഠന്‍ ആർ. അചാരി ( പ്രേമൻ ) സാഗര്‍ സൂര്യ ( വിഷ്ണു ) , നവ്യദേവി ( ഇബ്രഹാമിൻ്റെ  ഭാര്യ) ,അയിഷ ഹസൻ ( ഇബ്രാഹാമിൻ്റെ മകൾ ) , നസീലൻ ( റസൂൽ) തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്റെ ( റോഷൻ മാത്യു) ജീവിതമാണ് സിനിമയുടെ പ്രമേയം .ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കയ്‌പ്പേറിയ ഓര്‍മകളെ മറക്കാന്‍ പാടുപെടുന്ന ഇബ്രാഹിമിന്‍റെ വീട്ടില്‍ ഒരു രാത്രി ഒരു തടവുകാരനൊപ്പം പരിക്കുകളോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഭയം ചോദിച്ചെത്തുന്നു. തുടർന്ന് നടക്കുന്ന ദുരൂഹതകളും സസ്പെന്‍സും നിറഞ്ഞ സിനിമയാണ്  " കുരുതി " . 

വെറുപ്പും ,പ്രണയവും പകയും, സംരക്ഷണവും ചേരുന്നതാണ് " കുരുതി " .

സലിം പി. ചാക്കോ.

No comments:

Powered by Blogger.