" സതീശൻ്റെ മോൻ " പൂജ കഴിഞ്ഞു.ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍ ഗോപാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സതീശന്റെ മോന്‍' എന്ന മലയാള സിനിമയുടെ പൂജ കഴിഞ്ഞു. 

പാലക്കാട് തലച്ചിലവന്‍ ക്ഷേത്രത്തില്‍ വെച്ച് സിനിമ നിര്‍മതാവ് നൗഷാദ് ആലത്തൂരിന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  

സെപ്റ്റംബര്‍ ആദ്യ വാരം പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ വിയാന്‍, ജോമോന്‍ ജോഷി, അരുണ്‍ തേക്കിന്‍ക്കാട്, സുഖില്‍ ഉണ്ണികൃഷ്ണന്‍, കര്‍ത്തവ്യ മോഹന്‍, അജിത്ത് കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.

ക്യാമറ- ശ്രീജിത്ത്.ജി. നായര്‍, ഇസ്മയില്‍ കൊടിനി, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ്- ഉമല്‍സ്, ലിബിന്‍ ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഷറഫ് കരുപടന, മ്യൂസിക് & ബിജിഎം- നിസാം ബഷീര്‍, ഗാനങ്ങള്‍, അശ്വിന്‍ കണ്ണന്‍, എഡിറ്റിംഗ്- സാനു സിദ്ദിഖ്, മേക്കപ്പ്- ജയരാമന്‍, ആര്‍ട്ട്- സാബു.എം. രാമന്‍, കോസ്റ്റിയൂംസ്- അശോക് കൊട്ടാരക്കര, പ്രോജക്റ്റ് ഡിസൈനര്‍- രാഹുല്‍ ഗോപാല്‍, സ്റ്റില്‍സ്- അജിന്‍ ശ്രീ, പ്രൊഡക്ഷന്‍ മാനേജര്‍- വിഷ്ണു.ഡി.കെ., ടൈറ്റില്‍സ് & വിഎഫ്എക്‌സ്- ശ്രീരാജ് ക്യുപ്സ്‌കോ.

വാര്‍ത്താ പ്രചാരണം.
ബി.വി. അരുണ്‍ കുമാര്‍, 
പി. ശിവപ്രസാദ്, 
സുനിത സുനില്‍.

No comments:

Powered by Blogger.