സഹസ്രാരാ സിനിമാസിന് തലസ്ഥാന നഗരിയിൽ ഓഫീസ്.

  
ഇന്ത്യയ്ക്കകത്തും വിദേശത്തും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി ശ്രദ്ധേയമായ കാന്തി, ഒരിലത്തണലിൽ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ റെഡ്റിവർ തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമ്മിച്ച സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്  തലസ്ഥാന നഗരിയിൽ ഓഫീസ്.       

വഴുതയ്ക്കാട് കാർമൽ ടവറിന്റെ ഒന്നാം നിലയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണാണ്. ചടങ്ങിൽ കൊച്ചുപ്രേമൻ , സുധീർ കരമന, ദിനേശ് പണിക്കർ, പന്തളം ബാലൻ, അശോക് ആർ നാഥ് , ബിജു പപ്പൻ , പ്രിയാ മേനോൻ , അനിൽ മുഖത്തല, രമേഷ് , ഗോപൻ ശാസ്തമംഗലം, ഷൈലജ പി അമ്പു, ശ്രീധരൻ കാണി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.   

പുറംലോകം കാണാതെ പോകുന്ന മികച്ച മലയാള സിനിമകളെ ലോകസിനിമകൾക്കൊപ്പം പരിചയപ്പെടുത്തുകയും ഒപ്പം അത്തരം സിനിമകൾക്കു അന്താരാഷ്ട്ര മാർക്കറ്റിൽ വിപണന സാദ്ധ്യത ഒരുക്കുകയുമാണ് സഹസ്രാരാ സിനിമാസിന്റെപ്രധാനോദ്ദേശ്യം. നമ്മുടെനാടിനെയും സംസ്ക്കാരത്തെയും സ്നേഹിക്കുകയും അവ അടയാളപ്പെടുത്തുന്ന സിനിമകൾ വാങ്ങാനും തയ്യാറായി നില്ക്കുന്ന വിദേശ ചലച്ചിത്ര കമ്പനികൾക്കു മുന്നിൽ അത്തരം സിനിമകളെ എത്തിക്കാനും അതുപോലെ വിദേശത്തുള്ള മികച്ച സിനിമകളെ ഇവിടെ പരിചയപ്പെടുത്താനും സഹസ്രാരയ്ക്ക് പദ്ധതിയുണ്ട്.

വിദേശ സിനിമകളെയും ഇന്ത്യൻ സിനിമകളെയും ഒപ്പം പ്രത്യേക പരിഗണനയോടു കൂടി മലയാള സിനിമകളെയും ഉൾക്കൊള്ളിച്ച്‌ മികച്ച ക്യാഷ് അവാർഡോടുകൂടിയ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന സഹസ്രാരാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനും രൂപം നല്കുന്നുണ്ട്. മനസ്സിൽ സിനിമ സൂക്ഷിക്കുന്ന ഗ്രാമങ്ങളിലുള്ളവരെ കണ്ടെത്തി സിനിമയിലെത്തിക്കാൻ ഉതകുന്ന ചലച്ചിത്ര ക്യാമ്പുകൾ, പഠനക്കളരികൾ, കൂട്ടായ്മകൾ തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിക്കുവാനും സഹസ്രാരയുടെ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മലയാളത്തിലും മറ്റു ഭാഷകളിലുമായി മികച്ച സിനിമകളുടെ നിർമ്മാണവും സഹസ്രാര ഉദ്ദേശിക്കുന്നുണ്ട്.  

സന്ദീപ് ആർ ആണ് സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ. " ഹോളീ വൂൺഡാ "ണ്  സഹസ്രാരയുടെ അടുത്ത പ്രോജക്ട് .          

പി ആർ ഓ : 
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.