ഏകാന്തതകൾക്കുള്ളിലെ " ഇടം" ഏകം ഒടിടി ഡോട്ട്കോമിൽ .


 'ശാന്തം', 'ബാല്യകാല സഖി' എന്നീ ചിത്രങ്ങൾക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് 'ഇടം'.

നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്ന ഇടം ഏകം ഒടിടി ഡോട്ട് കോമിൽ. ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന 'ഇടം' എന്ന ചിത്രത്തിലൂടെയാണ് സീമാ ബിശ്വാസ്, തൻ്റെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദനകളിലേക്ക്, അവരുടെ ജീവിതത്തിലേക്കാണ് 'ഇടം' ക്യാമറ തിരിക്കുന്നത്. മക്കളെ നോക്കി വലുതാക്കി പഠിപ്പിച്ച് ഒടുവില്‍ അവര്‍ ജോലി കിട്ടി മറ്റൊരിടത്തേക്കു പോകുമ്പോള്‍ ആരുമില്ലാതായി പോകുന്നവരാണ് മിക്ക മാതാപിതാക്കളും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നിമിഷമെങ്കിലും അച്ഛനമ്മമാര്‍ ഒരു ഭാരമായി തോന്നിയിട്ടും ഉണ്ടാകും. അങ്ങനെയൊരു വിഷയമാണ് ചിത്രം സംസാരിക്കുന്നത്.
സീമാ ബിശ്വാസ്, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ബോധി അക്കാദമി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രതാപ് പി.നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് മനോജ് കണ്ണോത്താണ്. 
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.