ഓണത്തിന് പത്ത് ദിവസങ്ങളിലായി പത്ത് സിനിമകൾ " ആക്ഷൻ " പ്രൈം ഒടിടി പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. ഉദ്ഘാടന ചിത്രം " കെഞ്ചിര " .

ചിങ്ങം ഒന്നിന്  ( ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന ആക്ഷൻപ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ഓണം പ്രമാണിച്ച് ആഗസ്ത് 19 മുതൽ ആഗസ്ത് 30 വരെ എല്ലാ ദിവസങ്ങളിലും പുതുമയുള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും .ചിങ്ങം  ഒന്നിന് തുടക്കം  കുറിക്കുന്ന ആക്ഷൻ  പ്രൈം  ഒ ടി ടി യിൽ മനോജ്‌ കാന സംവിധാനം  ചെയ്ത കെഞ്ചിരയാണ് ഉൽഘാടന ചിത്രമായി  പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

ഓഗസ്റ്റ് 19 ന് മുഹറത്തോടനുബന്ധിച്ചു സമദ് മങ്കട  സംവിധാനം  ചെയ്തു അനു മോഹനും ലിയോണയും പ്രധാന വേഷത്തിൽ എത്തുന്ന "കാറ്റ് കടൽ അതിരുകൾ" റിലീസ് ചെയ്യും. 

ഓഗസ്റ്റ് 20ന് ഉത്രാടം നാളിൽ വിനീത്, സംവൃത സുനിൽ, സായി കുമാർ, മധുപൽ, വിദ്യ വിനു മോഹൻ എന്നിവർ അഭിനയിച്ച 
കാൽ ചിലമ്പ്  റിലീസാകും.

തിരുവോണത്തിനു ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത് ശ്വേത മേനോനും റിയാസ് ഖാനും പ്രധാന  താരങ്ങളായുള്ള ധനയാത്ര പ്രദർശിപ്പിക്കും.

മൂന്നാം ഓണത്തിന്  ഓഗസ്റ്റ് 22ന് സന്തോഷ്‌ പണ്ഡിറ്റ്‌ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്ത  ഉരുക്കു സതീശൻ റിലീസ് ചെയ്യും. 

ബാല, ദേവൻ, സായ് കുമാർ എന്നിവർ പ്രധാന വേഷത്തിൽ വരുന്ന രാജീവ്‌ നടുവനാട്  ഒരുക്കിയ "1948 കാലം പറഞ്ഞത് " ഓഗസ്റ്റ് 23നും,

കെ. ഭുവനചന്ദ്രൻ
സംവിധാനം ചെയ്ത "ഉരിയാട്ട് "  ആണ് ഓഗസ്റ്റ് 24 ലെ ചിത്രം.
 ആശിശ് വിദ്യാർത്ഥി, സാറാസ്  സന്തോഷ്‌, ശ്രീജിത്ത്‌ രവി  എന്നിവരാണ് പ്രധാന വേഷത്തിൽ.

വിനീത്, പ്രണയ, മാമുക്കോയ എന്നിവർ ഒരുമിക്കുന്ന "മാധവീയം " ആണ് ഓഗസ്റ്റ് 25ലെ ചിത്രം.

തേജസ്സ് പെരുമണ്ണ യാണ് സംവിധായകൻ. ഷെരിഫ് ഈസ ഒരുക്കിയ കാന്തൻ -the lover of colour ആണ്  27 ലെ റിലീസ് ചിത്രം. 

പ്രജിത്ത്, ദയാ ബായ് എന്നിവർ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. കെ. ജെ. ബോസ് ഒരുക്കിയ 
"കഥാന്തരം " ആണ് 27ലെ പ്രദർശന ചിത്രം. നെടുമുടി വേണു, രാഹുൽ മാധവ്, വിഷ്ണു പ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

പ്രകാശ് വാടിക്കൽ സംവിധാനം ചെയ്ത് അപർണ നായർ, പ്രകാശ് ചെങ്ങൽ  എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 
"താമര " 28ന് റിലീസ് ചെയ്യും.

സിദ്ധിഖ്‌ താമരശ്ശേരി  എഴുതി സംവിധാനം  ചെയ്ത  "സഖാവിന്റെ പ്രിയസഖി" 29ന് റിലീസ് ചെയ്യും. സുധീർ കരമന, നേഹ സക്സേന,  സലിം കുമാർ, കലാഭവൻ ഷാജോൺ,ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, മേഘ  മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഓഗസ്റ്റ് 30ന്  പ്രേം ആർ നമ്പ്യാർ ഒരുക്കിയ "സ്വപ്നങ്ങൾക്കപ്പുറം " റിലീസ് ചെയ്യും. ദിവ്യദർശൻ, സന്തോഷ്‌ കീഴാറ്റൂർ  എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ലോകത്തിലെ ഏതു രാജ്യത്ത് നിന്നും ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, സാംസങ്, എൽജി, റോക്കോ, ആമസോൺ ഫയർ, ആൻഡ്രോയ്ഡ് മൊബൈൽ, ഐ ഒ എസ് തുടങ്ങി എല്ലാ ഓൺലൈൻ സംവിധാനങ്ങളിലും " ആക്ഷൻ "   ഒടിടി ലഭ്യമാകും.

ബ്ലോക്ക്‌ ചെയ്ൻ ടെക്നോളജിയിൽ ലഭ്യമാകുന്ന ലോകത്തിലെ ആദ്യത്തെ 
ഒടിടി പ്ലാറ്റ്ഫോമാണ് ആക്ഷൻ പ്രൈം.

ചെറിയ സിനിമയെന്നോ വലിയ സിനിമയെന്നോ  വ്യത്യാസമില്ലാതെ എല്ലാത്തരം സിനിമകളെയും, എല്ലാത്തരം പ്രേക്ഷകരെയുംആകർഷിക്കുന്ന ചിത്രങ്ങളെയും  നന്നായിസപ്പോർട്ട് ചെയ്യുക  എന്നതാണ്ആക്ഷൻപ്രൈമിന്റെ താല്പര്യം .
 
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്,തമിഴ്, കന്നഡ, തുടങ്ങി ഹോളിവുഡ് പടങ്ങൾ ഉൾപ്പെടെ ആക്ഷൻപ്രൈം ഒ ടി ടിയിൽ ലഭ്യമാകും.

സിനിമ നിർമാതാക്കൾക്ക് ഭീഷണിയായി നിലനിൽക്കുന്ന  പൈറസി  എന്ന വിപത്തിനെ  പരമാവധി ഇല്ലാതാക്കാനും  ആക്ഷൻ പ്രൈം സംവിധാനങ്ങൾഒരുക്കിയിട്ടുണ്ട്

ഓരോ സിനിമയുടെയും നിർമാതാക്കൾക്ക്  അവരുടെ സിനിമയുടെ കാഴ്ചക്കാരുടെ എണ്ണം  ആ ചിത്രത്തിന്റെ കമന്റുകൾ  എല്ലാം നേരിട്ട് അറിയാനാകും എന്നതും ആക്ഷൻ പ്രൈമിന്റെ മാത്രം  പ്രത്യേകതയാണ്.

മഞ്ജു ഗോപിനാഥ് .

No comments:

Powered by Blogger.