റോപ്പ് പൊട്ടി കൈലാഷ് ഇടിച്ചത് ബസിൽ .


Mission c യുടെ ഷൂട്ട്‌ നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ  പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു. കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരിക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു.മിഷൻ സി യുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്.തിയേറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്....

വിനോദ് ഗുരുവായൂർ
No comments:

Powered by Blogger.