" കാക്കപ്പൂവിന് ഒരോണപ്പാട്ട് " വീഡിയോ ഗാനം ഹിറ്റിലേക്ക് .
തിരുവല്ല മാർത്തോമാ കോളേജ് സൂവോളജി വിഭാഗം അദ്ധ്യാപിക ലതാ പി ചെറിയാൻ പതിനാല്  വർഷങ്ങൾക്ക്  മുൻപ് രചനയും സംഗീതവും ദൃശ്യാവിഷ്കാരവും നൽകി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് മാർത്തോമാ കോളേജിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന്  പുനരാവിഷ്കാരം നൽകിയിരിക്കുന്നു. 

ഈ ഗാനത്തെ പരിചയപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസിയാണ്. സ്പ്രിങ്സ്  ഓഫ്  മ്യൂസിക് എന്റർടൈമെന്റ്  ബാനറിൽ തോമസ് പി.ജോർജ് നിർമ്മിച്ച ഗാനം ചിങ്ങം ഒന്നിന് മനോരമ മ്യൂസികാണ്  റിലീസ് ചെയ്തത്.  

ഊഞ്ഞാൽ പാട്ടിന്റെ ഈണം ഇല്ലാതെ പൂവിളികളും ആരവങ്ങളുമില്ലാതെ മൗനത്തിലായിപ്പോയ  കോവിഡ് മഹാമാരിയുടെ ദിനങ്ങൾ...ഓർമകളിൽ തിമിർത്തു തുള്ളുന്ന പുലിക്കൂട്ടങ്ങൾ,ആർപ്പു വിളിയോടെ തുഴയെറിയുന്ന വള്ളംകളിക്കാർ,കടവിൽ അടുക്കുന്ന തിരുവോണത്തോണി നമ്മൾ ഒരുമയോടെ ഒരുക്കിയിരുന്ന പൂക്കളങ്ങൾ ഇത് എന്റെയും നിങ്ങളുടെയും ഗ്രാമം. "ഓണം നമ്മുടേതു മാത്രമായ പുണ്യം" മലയാളക്കരയ്ക്ക് സർവ്വേശ്വരന്റെ വരദാനം... 

നന്മനിറഞ്ഞ ആ നാളുകളുടെ മടങ്ങി വരവിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം...

No comments:

Powered by Blogger.