ലിജീഷ് മുല്ലേഴത്തിൻ്റെ " ആകാശത്തിനു താഴെ " .


ദേശീയ പുരസ്‌കാരം നേടിയ പുലിജന്മവും നമ്മുക്ക് ഒരേ ആകാശം, ഇരട്ട ജീവിതം എന്നീ കലാമൂല്യം ഉള്ള സിനിമകൾ നിർമിച്ച അമ്മ ഫിലിംസിന്റെ ബാനറിൽ നവാഗത സംവിധായകൻ ലിജീഷ് മുല്ലേഴത്തിന്റെ ആദ്യ സിനിമയായ "ആകാശത്തിനു താഴെ " യുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു. 

സാധാരണക്കാരായ നൂറിൽപ്പരം സ്ത്രീകളുടെ fb പേജിലൂടെ നടന്ന പോസ്റ്റർ റിലീസിംഗ് മലയാള സിനിമയിലെ വ്യത്യസ്തമായ ചുവടുവെപ്പായിരുന്നു.സമകാലിക സംഭവങ്ങളിലൂന്നി നിന്ന കൊണ്ട്, അതീവ ഗൗരവമാർന്ന പ്രമേയം കൈകാര്യം ചെയ്യുന്ന, ശക്തമായ സ്ത്രീപക്ഷ സിനിമയായ ആകാശത്തിനു താഴെയുടെതിരക്കഥയൊരുക്കിയിരിക്കുന്നത് പ്രദീപ് മണ്ടൂരാണ്. 

ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദന്റെ "ഞാൻ നിന്നോടുകൂടെയുണ്ട് " എന്ന സിനിമയുടെ തിരക്കഥയും പ്രദീപ് മണ്ടൂരിന്റേതായിരുന്നു.
ഇതേ സിനിമയുടെ സഹസംവിധായകനായിരുന്ന ലിജീഷ് മുല്ലേഴത്ത് സ്വതന്ത്ര സംവിധായകനാവുന്ന സിനിമയിൽ സിജി പ്രദീപ് നായികാ വേഷത്തിലെത്തുന്നു.

ഒമർ ലുലു, ടോം ഇമ്മട്ടി, പിജി പ്രേം ലാൽ, പ്രസാദ് പ്രഭാകർ, സുരേഷ് നാരായണൻ തുടങ്ങി സംവിധായകരുടെ കൂടെയും  പ്രവർത്തിച്ചിട്ടുണ്ട്.നിരവധി പുതുമുഖങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും വേഷമിടുന്നു. തൃശൂർ പൂമലയിലും പരിസരത്തുമായി ചിത്രീകരണം തുടങ്ങും. ഡിസൈൻ അധിൻ ഒള്ളൂർ.
 

1 comment:

Powered by Blogger.