" കൊച്ചിയുടെ താരങ്ങൾ " ടെയ്ലർ അയ്മനം സാജൻ മൂവീസിൽ റിലീസ് ചെയ്തു.


" കൊച്ചിയുടെ താരങ്ങൾ "  എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

പ്രേക്ഷകരെ  കൂടുതൽ ആകർഷിച്ച ട്രെയ്ലർ ആണിത്.എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ഈ ചിത്രം, കൊച്ചിയിലെ താരങ്ങളുടെ ഞെട്ടിക്കുന്ന കഥകളുമായി  വരുന്നു. ഒരു മുഴുനീള സസ്പെൻസ് ത്രില്ലർ ചിത്രമാണിത്. ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പൂർത്തിയായി.ഉടൻ ചിത്രം റിലീസ് ചെയ്യും.

സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീരും കിനാക്കളും നർമ്മത്തിൽ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ് കൊച്ചിയുടെ താരങ്ങൾ.

മാപ്പിളപ്പറമ്പിൽ ഫിലിംസിൻ്റെ ബാനറിൽ എം.ജി.സജു  നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധാനംഎൻ.എൻ.ബൈജു,എക്സിക്യൂട്ടീവ് -. പ്രൊഡ്യൂസർ -ഉദയധരൻ, ക്യാമറ - ആർ.ജയേഷ്,    കഥ, തിരക്കഥ - യതീഷ്ശിവൻ, എഡിറ്റർ - വിപിൻ,സംഗീതം - ജോസി ആലപ്പുഴ, സജിവ് മംഗലത്ത്, ഗാനരചന -ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന, ആലാപനം - എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീർ, പശ്ചാത്തല സംഗീതം - ജോസി ആലപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ക്ലെമൻ്റ് കുട്ടൻ,പ്രൊഡക്ഷന്‍ മാനേജര്‍ -പങ്കജാക്ഷന്‍ കായംകുളം,  വസ്ത്രാലങ്കാരം വസന്തകുമാര്‍, കലാസംവിധാനം - സുമോദ് കോലഞ്ചേരി, മേക്കപ്പ് - സുരേഷ് മാവേലിക്കര, പ്രോജക്ട് ഡിസൈനർ -മധു പട്ടത്താനം ദേവൻ, 

ശിവജി ഗുരുവായൂർ, സുനിൽ സുഗത, ജയൻ ചേർത്തല, രമേശ് വലിയശാല, മധുസൂദനൻ ,സാജു കൊടിയൻ, കോബ്രാ രാജേഷ്,ആദിത്യൻ ആദിദേവ്, ഹരിന്ദ്രനാഥ് മുൻഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്‌, രതീഷ് സാരംഗി ,ഭാമ അരുൺ, ഗാത്രി വിജയ്, കനകലത, അംബികാ മോഹൻ, സീമ ജി.നായർ, ശിവലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൊച്ചിയുടെ താരങ്ങൾ ഉടൻ റിലീസ് ചെയ്യും.
 
                                                അയ്മനം സാജൻ.

No comments:

Powered by Blogger.