പെൺകരുത്തിൻ്റെ സന്ദേശവുമായി " എയ്റ്റീൻ അവേഴ്സ് " .സലിൽ ശങ്കരൻ അവതരിപ്പിക്കുന്ന " എയ്റ്റീൻ അവേഴ്സ് " രാജേഷ് നായർ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്നു. ഈ ചിത്രം മഴവിൽ മനോരമയിലും, മനോരമ മാക്സിലും ഇന്ന് ( ആഗസ്റ്റ് ഒന്ന് ) റിലീസ് ചെയ്തു. 

ഈ കാലയളവിൽ നല്ല സ്കൂളുകളിൽ വിദ്യാഭ്യാസം നേടി, സ്പോർട്സിൽ പ്രാവീണ്യമുള്ള പെൺകുട്ടികൾ കായികമായി മുന്നേറാൻ കഴിവുള്ളവരാണ്. ആ ശ്രമം എങ്ങനെ വിജയിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം പറയുന്നത്. 

നടനും നിർമ്മാതാവുമായ വിജയ് ബാബു,
സംവിധായകനും നടനുമായ ശ്യാമപ്രസാദ് , നിഹാദ് അലി, സുധീർ കരമന,  ഇന്ദു തമ്പി, ക്യഷ്ണൻ ബാലകൃഷ്ണൻ, ദേവി അജിത്ത് , കീർത്തന ശ്രീകുമാർ ,രതീഷ് വേഗ, ഹരി ക്യഷ്ണൻ , അദ്വൈത് വിജയ്, വിമൽ വിജയ് , കാർത്തിക പി. നായർ, പാർവതി വിനോദ്, അനഹ അക്കു, സച്ചിൽ മാത്യു, അമ്പിളി മോനോൻ ,മാനസി സെഗാൾ, രാജേഷ് ഉഷ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

അമ്പിളി മോനോൻ ,വിനോദ് ബി. വിനോദ് , ദീപു ജോസഫ്, പ്രകാശ് അലക്സ് ,പി .എസ്. ജയഹരി, ഉഷ രാജേഷ് ,അജിത് എ .ജോർജ്ജ്, സുകു ജീയോ തോമസ്, ജിത്ത് പിരപ്പൻകോട്, മുകേഷ് രാജ ,മഹേഷ് ശ്രീധർ , ഹസൻ വണ്ടൂർ ,പ്രദീപ് വിതുര ,ടി.വി. രഞ്ജിത് ,വിമൽ വിജയ്, ബി.കെ. ഹരി നാരായണൻ, ഗിരി ശങ്കർ ,  അനിൽ കല്ലാർ, ലിൻക്കു എബ്രഹാം ,ദി 
ബാലിൻസ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.  

തൃശൂർ പൂരം ,എസ്കേപ് ഫ്രം ഉഗാണ്ട, സോൾട്ട് മാംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളാണ് വിജയ് നായർ " ഏയ്റ്റിൻ അവേഴ്സ് " ന് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ .

ഒരു ത്രില്ലർ മൂവിയാണ് ഇത്. ബാംഗ്ളൂരിലേക്ക് ഇൻ്റർ സ്കൂൾ മൽസരങ്ങൾക്ക് പോകുവാനുള്ള  വിദ്യാർത്ഥികളും അദ്ധ്യാപകരും യാത്ര ചേയ്യേണ്ട വിമാനം ക്യാൻസെൽ ചെയ്തു. അതേതുടർന്ന് അമ്പാടി ട്രാവൽസിൽ വിദ്യാർത്ഥികൾ ബസ് മാർഗ്ഗം ബാംഗ്ളൂരിലേക്ക് പോകുവാൻ തിരുമാനിച്ചു.  എയർപോർട്ടിൽ നിന്ന് അതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി  ഇവരോടൊപ്പം ബാംഗ്ളൂരിലേക്ക് പോകാൻ ടീച്ചർ കൂടെ കൂട്ടുന്നു. ഈ യാത്രക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

പുതുമുഖങ്ങൾ ഉൾപ്പടെ എല്ലാവരുടെയും അഭിനയം ശ്രദ്ധ നേടി. അദ്വൈത് വിജയ്  ചോട്ടുവായി തിളങ്ങി. 
പെൺകരുത്തിൻ്റെ      അതീജീവനത്തിൻ്റെ കരുത്താണ് ഈ സിനിമ പറയുന്നത്.  രാജേഷ്  നായരുടെ സംവിധാനമികവ് എടുത്ത് പറയാം. വിനോദ് വിജയകുമാറിൻ്റെ രചനയും നന്നായിട്ടുണ്ട്. 

ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ സുചിപ്പിച്ചിരിക്കുന്നത്. 


Rating : 3 / 5.
സലിം പി.ചാക്കോ.

No comments:

Powered by Blogger.