സിനിമ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം: തീയേറ്റർ ഉടമകൾ .


സിനിമ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി  
നല്‍കണം എന്ന ആവശ്യമായി  തിയേറ്റർ ഉടമകൾ രംഗത്ത് എത്തി.തിയേറ്റര്‍ ഉടമകള്‍ വലിയ സാമ്പത്തിക  പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

മാസങ്ങളോളം തിയേറ്റർ  തുറക്കാത്തതിനാൽ ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ലോണ്‍ അടക്കാതിരുന്നാല്‍ ജപ്തി നേരിടേണ്ടി വരും. 

തിയേറ്ററുകള്‍ വിറ്റ് നടപടി ഒഴിവാക്കാന്‍ ഉള്ള സാഹചര്യവും ഇപ്പോള്‍ നടക്കുന്നില്ല. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നാല് ഷോകളോട് കൂടി തിയേറ്റർ  തുറക്കാനുള്ള അനുമതി വേണം.അല്ലാത്ത പക്ഷം ഉടമകള്‍ ആത്മഹത്യയുടെ വക്കിലാവുമെന്നും തീയേറ്റർ ഉടമകൾ പറയുന്നു.   

കോവിഡ് വ്യാപനത്തോടെ 
തിയേറ്ററുകൾ ഒരു വര്‍ഷത്തിന് അടുത്താണ് അടച്ചിട്ടത്. തുടര്‍ന്ന് 2021 ജനുവരിയില്‍ തിയറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെയാണ് തീയേറ്ററുകൾ വീണ്ടും അടച്ച് പൂട്ടേണ്ടി വന്നത്. 

ഈ വര്‍ഷം തുടക്കത്തില്‍ തിയേറ്റർ  തുറന്നെങ്കിലും അപ്രതീക്ഷിതമായി വീണ്ടും വന്ന അടച്ച് പൂട്ടല്‍ സിനിമ വ്യവസായത്തെ ബാധിച്ചിരിക്കുകയാണ്.

നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് സിനിമ ചിത്രീകരണത്തിന് അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. തിയേറ്റർ  തുറക്കാത്തതിനാല്‍ ഇതിനോടകം തന്നെ ഒരുപാട് ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു. ഇനിയും നിരവധി ചിത്രങ്ങളാണ് തിയേറ്റർ  തുറക്കുന്നതിനായി കാത്തിരിക്കുന്നത്.

ഓണക്കാലയളവിൽ തീയേറ്ററുകൾ തുറന്നാൽ സാമ്പത്തിക പ്രതിസന്ധി ചെറിയ തോതിൽ പരിഹരിക്കാൻ കഴിയുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീയേറ്ററുകൾ തുറക്കാൻ അനുവാദം തരണമെന്നാണ് ഉടമകളുടെ ആവശ്യം.
 

No comments:

Powered by Blogger.