ഓണപ്പാട്ടുകളുമായി എം.ജി.എം ഗ്രൂപ്പ് .ഓണപ്പാട്ടുകളിലെ നിറപ്പൊലിമയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് 
അവതരിപ്പിക്കുന്ന മ്യൂസിക് ആൽബമാണ്
" നാമൊന്നോണം " 
"ഓണില്ല് ".

എല്ലാവരും സമന്മാരാണ്  ഒരുമയാണ്  ഓണസങ്കൽപം ...
ദേശ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഓണപ്പാട്ടുകൾ 
ആസ്വദിക്കിറുണ്ട്.
നാമെല്ലാം ഒന്നാണെന്ന് വിളിച്ചുപറയുന്ന തുമ്പപ്പൂവിന്റെ നൈർമല്യതയോടെ എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനു കീഴിലെ വിവിധ സ്‌കൂളുകളിലെ സംഗീതാധ്യാപകരും കുട്ടികളുമായി ഒരുമിച്ചൊരോണപ്പാട്ടാണ്
 " നാമൊന്നോണം ".

എം ടി പ്രദീപ് കുമാറിന്റെ രചനയിൽ ഒ കെ രവിശങ്കർ സംഗീതം പകരുന്നു.
ഇതുപോലെ തന്നെ നൃത്താധ്യാപകരും  ഇരുപതിലധികം കുട്ടികളുമായി അണിയിച്ചൊരുക്കിയ നൃത്തശില്പമാണ് "  ഓണവില്ല് ".

ഓണമെന്ന സങ്കൽപ്പത്തിന്റെ ചാരുതയൊട്ടും കുറഞ്ഞുപോകാതെ  താര രവിശങ്കറിന്റെ കൊറിയോഗ്രഫിയിൽ കുട്ടികളും നൃത്താധ്യാപകരും അണിനിരന്നപ്പോൾ പ്രേക്ഷകർക്ക് അത് നവ്യാനുഭവമായി...
ദിനേശ് കൈപ്പിള്ളി എഴുതിയ വരികൾക്ക്  ഒ കെ രവിശങ്കർ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ആലാപനം-ജോസ് സാഗർ.രണ്ടു പാട്ടുകളുടെയും ദൃശ്യമിശ്രണം അമൽജിത്തും ശബ്ദമിശ്രണം സുനീഷ് ബെൻസണും നിർവഹിക്കുന്നു.
എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനായി ഡോക്ടർ ഗീവർഗീസ് യോഹന്നാൻ നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ സുനിൽ വേറ്റിനാടാണ്.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.