പ്രിയപ്പെട്ട സംവിധായകൻ കെ.കെ. ഹരിദാസിന് സ്മരണാഞ്ജലി.

പ്രിയ ഹരിയുടെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലി. 
.................................................................................

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.കെ. ഹരിദാസ് വിടവാങ്ങിയിട്ട് ഇന്ന് ( ആഗസ്റ്റ് 26 ) മൂന്ന്  വർഷം തികയുന്നു. പ്രിയ ഹരിയുടെ ഓർമ്മയ്ക്ക് മുന്നിൽ സ്മരണാഞ്ജലി .

1994 മുതൽ സിനിമാ സംവിധാന രംഗത്ത് സജീവമായി. ബി.കെ. പൊറ്റക്കാട് ,റ്റി.എസ്. മോഹനൻ, തമ്പി കണ്ണന്താനം, വിജി തമ്പി , രാജസേനൻ എന്നിവരുടെ സഹായിയായി പ്രവർത്തിച്ചു. 1982-ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത " ഭാര്യ ഒരു മന്ത്രി " എന്ന ചിത്രത്തിലുടെ സംവിധാന സഹായിയായി തുടക്കം. നിസാർ സംവിധാനം ചെയ്ത " സുദിനം" ആയിരുന്നു അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച അവസാന ചിത്രം . 1994-ൽ പുറത്തിറങ്ങിയ ജയറാം നായകനായ "  വധു ഡോക്ടറാണ് " ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം .പലപ്പോഴും സിനിമകൾക്ക് വിചിത്രമായ പേര് ഇടുന്ന ഇടുന്ന വ്യക്തിയായിരുന്നു കെ.കെ ഹരിദാസ്.

45 -ൽ പരം ചിത്രങ്ങളുടെ സഹസംവിധായകൻ ആയി പ്രവർത്തിച്ചിരുന്നു.  അന്തരിച്ച പ്രശ്സത സംഗീത സംവിധായകൻ കണ്ണൂർ രാജൻ സഹോദരി  ഭർത്തവാണ്.

വധു ഡോക്ടറാണ് , കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ , കല്യാണ പിറ്റേന്ന്,  ഇക്കരയാണെന്റെ മാനസം, പഞ്ചപാണ്ഡവർ , ഒന്നാംവട്ടം കണ്ടപ്പോൾ , ഈ മഴ          തേൻമഴ , സി.ഐ. മഹാദേവൻ അഞ്ചടി നാലിഞ്ച് , വെക്കേഷൻ,മാണിക്ക്യൻ,ഗോപാലാപുരാണം , ജോസേട്ടന്റെ ഹീറോ , 3 വിക്കറ്റിന് 365 റൺസ് എന്നീ ചിത്രങ്ങൾ ഹരിദാസ് സംവിധാനം ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിലെ മൈലപ്രായിലാണ് ജനനം. അനിത ഹരിദാസ് ഭാര്യയും , ഹരിത ഹരിദാസ് , സൂര്യദാസ് എന്നിവർ മക്കളുമാണ്.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും  വഴികാട്ടിയായിരുന്നു കെ.കെ. ഹരിദാസ് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.