തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന താരമായി പി.വി. സിന്ധു.

ബാഡ്മിന്റണിൽ പി.വി. സിന്ധുവിനു വെങ്കലം.

ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത് ( സ്കോർ: 21-13,21-15 ). 

ഇതോടെ തുടർച്ചയായി രണ്ടു ഒളിംപിക്സുകളിലും മെഡൽ നേടുന്ന താരമായി  പി വി സിന്ധു. കഴിഞ്ഞ ഒളിംപിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.

വോളിബോൾ കോർട്ടിലെ പ്രണയ സാഫല്യത്തിൽ പിറന്ന ബാഡ്മിന്റൺ പ്രതിഭയാണ് പി.വി. സിന്ധു. പുസരല വെങ്കട്ട സിന്ധു പിറന്നത് വോളിബോൾ കുടുംബത്തിൽ, മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം ചരിത്രനേട്ടത്തിൽ.

റിയോ ഒളിമ്പിക്സിലെ വെള്ളിമെഡലിന് പിന്നാലെ ടോക്യോയിൽ വെങ്കലവും; പ്രകാശ് പദുകോണും ഗോപീചന്ദും സൈന നേവാളും എത്താത്ത  നേട്ടത്തിൽ ഇന്ത്യയുടെ സ്വന്തം പി.വി. സിന്ധു.

പി.വി. സിന്ധുവിന് സിനിമ  പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ. 

No comments:

Powered by Blogger.