വിനോദ് ഗുരുവായൂരിന്റെ മിഷൻ സി " ട്രെയിലർ ഹിറ്റിലേക്ക് .

 


യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " " "മിഷന്‍-സി " എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഹിറ്റിലേക്ക്. 



എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ "പൊറിഞ്ചു മറിയം ജോസ് " എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " മിഷന്‍-സി ".

മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.വാര്‍ത്ത പ്രചരണം.
എ.എസ്. ദിനേശ്.


സലിം പി. ചാക്കോ 

ട്രെയിലർ ലിങ്ക് .

https://youtu.be/TejM3qaLnAw

No comments:

Powered by Blogger.