ശ്രീലാൽ നാരായണൻ ,ബാദുഷ എൻ.എം ടീമിൻ്റെ " സ്പ്രിംഗ് "ൽ ആരാദ്ധ്യ ആൻ പ്രധാന റോളിൽ.ഒരു റൊമാൻ്റിക് ഡ്രാമ ചിത്രം മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ശ്രീലാൽ നാരായണൻ എന്ന നവാഗത സംവിധായകൻ. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ  ബാദുഷ എൻ.എം.  നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് " സ്പ്രിംഗ് " .

Tസുനാമിയ്ക്ക് ശേഷം ആരാദ്ധ്യ ആൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ആദിൽ  എബ്രഹാം, മറീന മൈക്കിൾ , ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


സിനോജ് അയ്യപ്പൻ  ഛായാഗ്രഹണവും , സുനിൽഗി പ്രകാശൻ  എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും , സംഗീതം  അലോഷ്യ പീറ്ററും , എഡിറ്റിംഗ്  ജോവിക് ജോണും,
കലാസംവിധാനം  ദിൽജിത് എം. ദാസും , പ്രൊഡക്ഷൻ ഡിസൈനർ ലൈംടീമും,  പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസ്സൈനും,, മേക്കപ്പ് അനീഷ് വൈപ്പിനും , കോസ്റ്റ്യൂംസ് ദീപ്തി  അനുരാഗും , കൊറിയോഗ്രഫി ശ്രീജിത്തും  കളറിസ്റ്റ് രമേശ് സി.പിയും , സൗണ്ട് ഡിസൈൻ ഷെഫിൻ മായനും , ചീഫ് അസോസിയേറ്റ് വിജീഷ് പിള്ളയും , അസോസിയേറ്റ് അരുൺ  ജിദുവും , പി.ആർ.ഒ : പി.ശിവപ്രസാദും , ഡിസൈൻ ലൈം ടീമും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .
cpk desk.
 
 

No comments:

Powered by Blogger.