ലാഫിംങ് ബുദ്ധ ഒറിജിനൽ തിരുവോണത്തിന് ജയ് ഹോമിൽ റിലീസ് ചെയ്യും.ഐശ്വര്യ ലക്ഷ്മി ആദ്യമായി കാമിയോ വേഷത്തിലെത്തുന്ന ലാഫിംഗ് ബുദ്ധ എന്ന ഒറിജിനല്‍സിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. കുറേ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മുഴുനീള ഹ്യൂമര്‍  ഒറിജിനല്‍സായ ലാഫിംഗ് ബുദ്ധ നിജു സോമന്‍ ആണ്  സംവിധാനം ചെയ്യുന്നത്. 

മുഴുനീള തമാശയുള്ള ഒരു ഫാമിലി ഒറിജിനല്‍സാണ് ലാഫിംഗ്‌ബുദ്ധ 
രമേശ് പിഷാരടിയുടെ സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തിലൂടെ ആണ് കഥ പറയുന്നത് _ സിദാർത്ഥൻ പലവിധ പ്രശ്നങ്ങളിൽ പെട്ട് ഓടുന്ന ചെറുപ്പക്കാരൻ ആണ് 
അയാളുടെ ജീവിതത്തിലേക്ക് 
തികച്ചും അപ്രത്യക്ഷമായി 
സന്തോഷ് എന്ന ജയകൃഷ്‌ണൻ ചെയ്യുന്ന കഥാപാത്രവും 
അയാളുടെ ഭാര്യയാ യ സ്മിത യും കടന്നു വരുകയാണ് അവിടെ നിന്നിന്നും കഥ പുതിയ തലത്തിലേക്ക് മാറുകയാണ് .

ചിത്രത്തിന്‍റെ  കഥ  ഹരി പി. നായരാണ്. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നി ബാനറില്‍ സിബി ചവറയും രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സുനീഷ് വാരനാടാണ്. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഷിജിത്ത് പി നായരാണ്. ജയ് ഹോം ഓടിടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്യുന്ന ഒറിജിനല്‍സില്‍ പ്രധാന വേഷത്തിലെത്തുന്നത് രമേശ് പിഷാരടിയാണ്. ജയകൃഷ്ണന്‍, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍

കലാ സംവിധാനം മുരുകന്‍ നെടുമങ്ങാട് , പ്രൊജക്ട് ഡിസൈനര്‍ എം.പി. ഷിബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ശശി പൊതുവാള്‍, പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ് , ശബ്ദ മിശ്രണം അക്ഷയ് കുമാര്‍, ജിതിന്‍ പീറ്റര്‍, കളറിസ്റ്റ് രതീഷ് മേനോന്‍, അസോസിയേറ്റ് ഡയറക്ടര്‍ സുരേഷ് ഇളമ്പല്‍, സഹസംവിധാനം സജിത് ബാലകൃഷ്ണന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ അരുണ്‍ കുടമാളൂര്‍,സ്റ്റുഡിയോ ടോട്ട് സ്റ്റുഡിയോസ് പാലാരിവട്ടം,കൊറിയോഗ്രഫി ഷിജു മുപ്പത്തടം, മേക്കപ്പ് ജിതേഷ് പൂക്കോട്ടില്ലം, വസ്ത്രാലങ്കാരം സുജന്‍  കൊച്ചി,യൂണിറ്റ്,മെറിലാന്‍റ് കൊച്ചി, ആര്‍ട്ട് അസിസ്റ്റന്‍റ്‌ ജോഷി,മേക്കപ്പ് അസിസ്റ്റന്‍റ് വിപിന്‍, പ്രൊഡക്ഷന്‍ ഉമ്മര്‍, വിഷ്ണു, അക്ഷയ്,  ഫിനാന്‍സ് കണ്‍ട്രോളര്‍ ജിസന്‍.
 
സുനിത സുനില്‍.
( പി.ആർ.ഒ) 


No comments:

Powered by Blogger.